കരയാന്‍ മറന്നു പോയവന്‍...
ഇന്നലെ രാവിലെ നേരത്തെ തന്നെ തിരിച്ചു പോരേണ്ടി വന്നു ..ഞായറാഴ്ച ആയതു കൊണ്ടാണോ എന്തോ K.S.R.T.C യില്‍ വല്യ തിരക്കില്ല ..രാവിലെ നല്ല തണുപ്പ്.. എന്നും കാണുന്ന കാഴ്ചകള്‍ ആയതു കൊണ്ടു പുറത്തേക്ക് നോകാനും തോന്നീല്യ .. പെട്ടെന്ന് അടുത്ത് ഒരു 4 വയസ്സ് പ്രായമുള്ള കുട്ടിയേം കൊണ്ടു ഒരു മാന്യദേഹം വന്നിരുന്നു.. കൊല് കൊലുന്നെനെ സംസാരിക്കുന്ന ഒരു കിലുക്കം പെട്ടി ...കാണാനും ഒരു കുഞ്ഞു സുന്ദരി..നല്ലോണം ഒരുക്കീടുണ്ട് ..അതിങ്ങനെ ഓരോന്ന് ചോദികുന്നുണ്ട് ...ഇടക്കെന്നെ ഒളികണ്ണിട്ടു നോക്കും.. ഞാന്‍ ശ്രദിക്കുന്നില്ല എന്ന് കണ്ടാല്‍ പതുകെ കയ്യിലുള്ള മൊബൈലില്‍ ഒന്നു തൊടും... ഞാനൊന്നു ചിരിച്ചു.. പുള്ളികാരി വേഗം മുഖം തിരിച്ചു ഗൌരവതിലിരുന്നു ..ഈ കലാപരിപാടി കുറച്ചു നേരം തുടര്‍ന്ന് ... പതുക്കെ കുട്ടിയുടെ അച്ചന്‍ ഇടപ്പെട്ടു.. പരിചയപ്പെട്ടു... ഒരു ഗള്‍ഫ് ആണ്.. ഞാനൊരു സോഫ്റ്റ്‌വെയര്‍ കുളാണ്ടര്‍ ആണെന്ന് കേട്ടപ്പോള്‍ വലിയ ഇഷ്ടം കാണിച്ചു ..പാവം ആഗോള പ്രതിസന്ധി ഒന്നും അറിഞ്ഞട്ടില്ല എന്ന് തോന്നുന്നു..ഈയിടെയായി തൊഴില്‍ മറ്റുള്ല്ലവരോട് പറയാന്‍ ഒരു പേടിയാ.. കാലം കലി കാലം ...അപ്പോഴേക്കും നമ്മുടെ ഹസീനകൊച്ചു എല്ലാവരുമായും ആന്ഗ്യ വിനിമയം തുടങ്ങി..എല്ലാവരും പതുകെ ഒന്നു കൊഞ്ചിക്കുന്നതും കണ്ടു...
"നാശങ്ങള്‍ ..മനുഷ്യനെ മെനക്കെടുത്താന്‍ ..കെട്ടിയെടുതോളും .." കണ്ടക്ടര്‍ സാറിന്റെ അട്ടഹാസം കേട്ടപ്പോള്‍ തിരിഞ്ഞു നോക്കി... ഒരു തമിഴത്തി(വംശീയ അധിക്ഷേപമല്ല ) ഒരു കുഞ്ഞുമുണ്ട് .. നമ്മുടെ നായികയെകാള്‍ ചെറുതാണ്.എല്ലാവരുടെയും മുഖത്ത് അവജ്ഞ... ഞാനും അപ്പോഴാണ് ശ്രദ്ധിച്ചത്.. അവരടുത്തു വന്നിരുന്നാലോ എന്ന് കരുതി സീറ്റില്‍ എല്ലാവരും വിശാലമായി ഇരിക്കാന്‍ തുടങ്ങി ..
കഥാനായിക കയ്യെത്തിച്ച് അവനെ തോണ്ടാനുള്ള ശ്രമം തുടങ്ങി .. പെട്ടെന്ന് അതിന്റെ അച്ഛന്‍ അവള്‍ ചെയ്താ തെറ്റിനെ ചീത്ത പറഞ്ഞു ...കയ്യില്‍ അഴുകാക്കണ്ട ..അറപ്പു തോന്നണില്ലേ നിനക്ക് ..അങ്ങിനെ പോയി നമ്മുടെ ഗള്‍ഫോപദേശം ..
എന്നെ അത്ഭുതപെടുത്തിയത് അതല്ല.. ഇത്രയോകെ നടന്നിട്ടും ആ കുട്ടികൊരു അനക്കമില്ല ...ശരിക്കും ഒരു നിര്‍വികാരത... ഞാനതിനെ അപ്പോഴാണ് ശരിക്കും ശ്രദ്ധിച്ചത് ...ചെമ്പിച്ച മുടി ആകെ അലങ്കൊലമായിട്ടു കിടക്കുകയാണ് ..നല്ല കറുത്ത പുരികങ്ങള്‍ ..മുഖം നിറയെ ചളിയാണ് ...ഒന്നു രണ്ടു മുറിവുകളും മുഖത്തുണ്ട് ..കണ്ണുകളില്‍ കുസൃതിയോ തിളക്കമോ ഒന്നും ഇല്ലാത്തതു ശരിക്കും അത്ബുതപെടുത്തി.. കുടുക്കുകള്‍ പൊട്ടിയ ഒരു ഷര്‍ട്ട് ഇട്ടിട്ടുണ്ട് ..
ആ കണ്ണുകളിലെ നിര്‍വികാരത എന്നെ ശരിക്കും ഭയപ്പെടുതിക്കളഞ്ഞു ..ഇതെന്റെ ലോകമല്ല എന്നവന്‍ ഉറക്കെ പറയുന്ന പോലെ ..തന്നെ പുച്ച്ചിക്കുന്ന വെറുക്കുന്ന ഈ ലോകത്ത് നിന്നവന്‍ പരന്നു പോവാന്‍ കൊതിക്കുന്ന പോലെ ...ആ വരണ്ട കണ്ണുകള്‍ എന്റെ ഉറക്കത്തിന്റെ ഇടവേളകളില്‍ ഒരുപാടു ശല്യപ്പെടുതുന്നു ...തൊട്ടടുത്ത് എല്ലാ കണ്ണുകളിലും ഓമനത്തം വിതറി ഒരു കുട്ടി..നേരെ മുന്‍പില്‍ കാണുന്നത് പോലും ഇഷ്ടമില്ലാത്ത തരത്തില്‍ വേറൊന്ന് ...
സത്യം പറയട്ടെ..അവന്റെ നിസ്സഹായവസ്തയേക്കാള്‍ എന്നെ അസ്വസ്തനാകിയത് അവന്റെ ആ നിര്‍വികാരതയാണ് ..ഒരു പാട് ചിന്തിച്ചു കൂട്ടി.. നമുക്ക് ചുറ്റും ..നമ്മുടെ കാഴ്ചപ്പാടുകള്‍ ....നമ്മുടെ ചിന്തകള്‍ ...പ്രവൃത്തികള്‍ ...പക്ഷെ എല്ലാ ചിന്തകല്കും ഒരവസാനമുണ്ട് ....എല്ല്ലാം ആ കണ്ണുകളില്‍....
ഒരു അനുബന്ധം
ബസ്സ് സ്റ്റോപ്പില്‍ ബസ്സ് കാത്തു നില്‍കുമ്പോള്‍ ഒരു ബസ്സ് നിര്‍ത്താതെ പോയി ..വളരെ സ്പീഡില്‍ .."ഹൂ ..ഇവന്മാരെന്താ വായുഗുളിക വാങ്ങിക്കാന്‍ പോവാണോ .." പിന്നീടങ്ങോട്ട് ബസുകാരുടെ മരണ പാചിലിനെ വിമര്‍ശിച്ചു ഒരു വലിയ ചര്‍ച്ചാ..എല്ലാ സ്റൊപിലും ബസ്സ് നിര്‍ത്തണം എന്നോകെയാണ് ചര്‍ച്ച ..അങ്ങിനെ ഒരു ബസ്സ് നിര്ത്തി..ഇടിച്ചു കയറി ..സീറെല്ലാം ഫുള്‍ ..നോക്കുമ്പോള്‍ ചില സീറ്റില്‍ ഒന്നു അഡ്ജസ്റ്റ് ചൈതോകെ വേണേല്‍ ഇരികാം.. പക്ഷെ നമ്മളുടെ നോട്ടം കാണാത്ത രീതിയില്‍ സീറ്റില്‍ നിറഞ്ഞിരികയാണ് ...വീടിലെ സ്വീകരണമുറിയില്‍ ഇരിക്കുന്ന പോലെ .. അങ്ങിനെ ഒരുത്തന്‍ എണീറ്റ് ഇറങ്ങാന്‍ തുടങ്ങി..എല്ലാരേം ഇടിച്ചിട്ടു അവിടെ കേറി ഇരുന്നു ..ഹൂ എന്തൊരാശ്വാസം ..അപ്പോഴാ ഒരു കാര്യം ശ്രദ്ധിച്ചത് ...ബസ്സ് എന്താ ഇഴഞ്ഞു പോകണേ.. ഹൂ നാശം ..ഇതെപ്പോ എതാനാവോ? എല്ലാ സ്റൊപിലും നിര്ത്തി നിര്ത്തി ...കഷ്ടം ..ഇതിലും ഭേദം നടക്കുകയായിരുന്നു ..അപ്പോഴാണ് അടുത്ത് കമ്പിയേല്‍ തൂങ്ങി നില്‍ക്കുന്നവന്റെ നോട്ടം എന്റെ സീറ്റില്‍ ആണ് എന്ന് മനസ്സിലായത് ..ഇമ്മിണി പുളിക്കും (ഞാനൊന്നു അഡ്ജസ്റ്റ് ചെയ്താല്‍ അവനിരിക്കാം) ..ഞാനാരാ മോന്‍ ..വേഗം പതുക്കെ കണ്ണടച്ച് ഉറങ്ങാന്‍ തുടങ്ങി.. ആ ഉറകം തുടരുകയാണ് ..ഞാന്‍ മാത്രമല്ല ..എല്ലാ മലയാളികളും ...
2009 ജനുവരി 19, തിങ്കളാഴ്‌ച
2009 ജനുവരി 7, ബുധനാഴ്‌ച
കൈ ഞാന്‍ മുറുകെ പിടിക്കയാണ് ...

കൈ ഞാന്‍ മുറുകെ പിടിക്കയാണ് ...
കാരണം നിന്റെ തളര്‍ച്ചയല്ല ...ഇടറുന്ന കാലുകളും അല്ല ..
നിന്റെ വേദനകളില്‍ എന്റെ പ്രതികരണവുമല്ല ..
കനവുകള്‍ പെയ്തൊഴിഞ്ഞപ്പോഴുള്ള എകാന്തതയാലുമല്ല ...
നിന്റെ സന്തോഷങ്ങള്‍ ....ഞാനൊരു കാഴ്ച്ചകാരനായിരുന്നു
മഴതുള്ളിയിലെ കവിതയെ നീ അറിഞ്ഞു തുടങ്ങിയപ്പോള്‍ ...
ഭാരതപ്പുഴയിലെ മണല്‍പരപ്പില്‍ ഒരു വളപ്പൊട്ട് നീ തേടിയലഞ്ഞപ്പോള്‍
ഞാനൊരു കാഴ്ച്ചകാരനായിരുന്നു ....
പക്ഷെ കാഴ്ചകള്‍ അവ്യക്തമായിരുന്നു...
ചക്രവാക പക്ഷികള്‍ കരയുമത്രേ...
സന്ധ്യകളില്‍ .. ഏകാന്തതയെ സ്നേഹിക്കാത്തവര്‍ക്കറിയാമത്രെ ...
പക്ഷെ ......
ഇവിടെ ശബ്ദവും ഉരുകിയൊലിക്കുന്ന ഏകാന്തതയാണ് ...
കൈ ഞാന്‍ മുറുകെ പിടിക്കയാണ് ...
കാരണം ഞാനൊരു സ്വാര്‍ത്ഥനാണ് ....
എന്റെ സന്തോഷങ്ങള്‍ .....എന്റെ കാഴ്ചയില്‍ ,
നീ മാത്രമായിരുന്നു...
പ്രവീണ്‍
www.muttichur.com
2008 ഡിസംബർ 10, ബുധനാഴ്‌ച
ഒരു കര്‍ഷകന്റെ ആത്മഹത്യാ കുറിപ്പ്..( മുരുകന്‍ കാട്ടാക്കട )

മുരുകന്‍ കാട്ടാക്കട ...മനസ്സില്‍ നിന്നു മനസ്സിലേക്ക് പെയ്തിറങ്ങുന്ന ചൊല്കവിതകളുടെ രാജകുമാരന്‍ ...സമൂഹത്തിലെ അസ്വസ്ഥതകളെ വയനക്കാരില്‍ പ്രതികരണമാക്കി മാറ്റുന്നതില്‍ വിജയിച്ച അങ്ങേക്ക് ഈയുള്ളവന്റെ പ്രണാമം ...
ഒരു കര്‍ഷകന്റെ ആത്മഹത്യാ കുറിപ്പ്
ഇതു പാടമല്ലെന്റെ ഹൃദയമാണ് ...
നെല്കതിരല്ല കരിയുന്ന മോഹമാണ്..ഇനിയെന്റെ കരളും പറിച്ചു കൊള്‍ക..
പുഴയല്ല കണ്ണീരിനുറവയാണ് ...വറ്റി വരളുന്നതുയിരിന്റെ ഉറവയാണ്
ഇനിയെന്റെ ശാന്തിയുമെടുത്തു കൊള്‍ക
കതിരു കൊത്താന്‍ കൂട്ടുകിളികളില്ല
കിളിയകറ്റാന്‍ കടും താളമില്ല
നുരിയിട്ടു നിവരുന്ന ചെറുമി തന്‍ ചുണ്ടില്‍ വയല്‍ പാട്ടു ചാര്‍ത്തും ചുവപ്പുമില്ല
നാമ്പുകളുണങിയ നുകപ്പാടിനോരത്ത് നോക്കുകുത്തി പലക ബാക്കിയായി
ചലനവുമെടുത്തു കൊള്‍ക... ബോധവുമെടുത്തു കൊള്‍ക......................... പാട്ടുകളെടുത്തു കൊള്‍ക............
കര്‍ക്കിട കൂട്ടങ്ങള്‍ മേയുന്ന മടവകള്‍
വയല്‍ ചിപ്പി ചിത്രം വരക്കും ചതുപ്പുകള്‍
മാനത്തു കണ്ണികള്‍ മാരശരമെയ്യുന്ന മാനസ സരസ്സാം ജലചെപ്പുകള്‍
ധ്യാനിച്ചു നില്‍കുന്ന ശ്വേത സന്യാസികള്‍.....
നാണിച്ചു നില്ക്കും കുളക്കോഴികള്‍ ...
പോയ്മറഞെങൊ വിളക്കാല ഭംഗികള്‍ ...
വറുതി കത്തുന്നു കറുക്കുന്നു ചിന്തകള്‍
ഇനിയെന്റെ ബോധവുമെടുത്തു കൊള്‍ക.........................
വൈക്കോല്‍ മിനാരം മറഞ്ഞ മുറ്റത്തിന്നു
ചെണ്ട കൊട്ടി കടത്തെയ്യങ്ങളാടുന്നു
ഇനിയെന്റെ ചലനവുമെടുത്തു കൊള്‍ക...
ഇനിയെന്റെ ശാന്തിയുമെടുത്തു കൊള്‍ക
ഇനിയെന്റെ കരളും പറിച്ചു കൊള്‍ക...
ഇനിയെന്റെ പാട്ടുകളെടുത്തു കൊള്‍ക............
ഇനിയെന്റെ ബോധവുമെടുത്തു കൊള്‍ക.........................
2008 ഡിസംബർ 7, ഞായറാഴ്‌ച
ഒരു പാലത്തിന്റെ കഥ ..
മുറ്റിച്ചൂര്‍ കടവ് വരെ പോയി ..ചുമ്മാ വൈകിട്ട് നടക്കാനിറങിയതാ. പാ
ലം പണി നടക്കുന്നുണ്ട് എന്ന് കേള്‍കുന്നതല്ലാതെ അങ്ങോട്ട് തീരെ പോവാറില്ല. ഓര്‍മ വച്ച നാള്‍ മുതല്‍ കേട്ട് തുടങ്ങിയതാ പാലത്തെ കുറിച്ചു . അത്ര വലിയ പുഴ ഒന്നും അല്ല..പക്ഷെ അതിനോരുപാട് സ്വാധീനമുണ്ട് (എല്ലാ പുഴകളെയും പോലെ .........കനാലുകളെയും പോലെ .. ) നാട്ടില്‍ ചര്‍ച്ചകളാണ് ..( പണ്ടു മുതലേ ഉള്ളതാ...പാലം വന്നാലുള്ള നേട്ടങ്ങള്‍ ...)റിയല്‍ Estatukar ഉഷാറായി.. അവിടെ എത്തിയപ്പോള്‍ നബാര്‍ഡ് ഒരു ബോര്‍ഡ് വച്ചിരിക്കുന്നത് കണ്ടു. Expected Completion date: സെപ്റ്റംബര്‍ 9. എല്ലാ മലയാളിയേയും പോലെ സര്‍കാര്‍ കാര്യങ്ങളുടെ മേല്ലെപോകിനെ കുറിച്ചൊക്കെ വാചാലരായി ..എല്ലാവരും നേട്ടങ്ങളെ കുറിച്ചു പറഞ്ജോണ്ടിരിക്കുമ്പോള്‍ കുഞ്ഞു നഷ്ടങ്ങളെ മറന്നു പോകുകയാ..ആദ്യമായി കോളേജില്‍ പോവുന്നത് കടത്തു വള്ളതിലൂടെയാ .. അന്ന് ഫ്രീയാ ...സ്ഥിരം സമയം..സ്ഥിരം ആളുകള്‍ ..വഞ്ചിയോ ചന്ങാടമോ കാ
ത്തുള്ള കടവിലെ കാത്തിരിപ്പ് ...ചര്‍ച്ചകള്‍ ...അങ്ങിനെ അങ്ങിനെ ... ഒരുപാടു സൌഹൃദങ്ങള്‍ ...ഇതൊക്കെ ഒരിക്കലും പിന്നീട് പുറത്തു പറഞ്ഞാല്‍ കാലിയാകും എന്ന് തരത്തിലുള്ള പരിഹാസ്യമായ ഒരു കാര്യം ആയി ഒരിക്കലും തോന്നീടില്ല.. രാവിലെ തെങ്ങിന്‍ തോപ്പുകളുടെ ഇടയിലൂടെ ഒരു 1.5 km നടക്കണം കടവിലോട്ടു ..മിക്കവാറും ചങ്ങാടം മറ്റേ കടവിലായിരിക്കും .. അതും കാത്തു നില്ക്കും ..തളിക്കുളം സ്കൂളിലേക്കുള്ള കുട്ടികള്‍, ടീചെര്‍സ്, പണിക്കാര്‍ , S.N കോളേജ് students (ഈയുള്ളവനും അതില്പെടുതാം )..
അങ്ങിനെ ചന്ങാടമോ വന്ചിയോ എത്തിയാല്‍ വേഗം അതില്‍ കേറി ഒരു കുഞ്ഞു യാത്ര.. ആ കുഞ്ഞു കായലോളങ്ങളെ കീറിമുറിച്ച് ആടിയാടി ....ചങ്ങാടത്തില്‍ യമഹാ എങ്ങിനെ ഒന്നും ഇല്ലാട്ടോ ...ജസ്റ്റ് മാന്‍ പവര്‍ ..2 പേരുണ്ടാവും ചങ്ങാടം കുത്താന്‍ ..കുറച്ചു സൈക്കിള്‍ ..നാലന്ച്ചു ബൈക്ക് ..ഒന്നോ രണ്ടോ ഓട്ടോ റിക്ഷ ..ഇത്രേം ഉണ്ടാവും കൂടെ ...മഴകാലത്ത് നല്ല ഒഴുകുണ്ടാവും ..ഈ രണ്ടു പേര്‍ ചേര്ന്നു ഇത്രേം വല്യ ചങ്ങാടം തുഴഞ്ഞു അക്കരെ എത്തിക്കുന്നത് നമ്മുടെ ജോലി ഭാരത്തെ കുറിച്ചു വാ തോരാതെ സംസാരിക്കുന്ന ഐ.ടി കുട്ടപ്പന്മാരെ കാണിക്കേണ്ടതാണ് ...
ശീതീകരിച്ച മുറിയില്‍ ഒരു കമ്പ്യൂട്ടറിന്റെ മുന്‍പില്‍ ചടഞ്ഞിരിക്കുമ്പോള്‍ നഷ്ടങ്ങളുടെ കണക്കു പരിശോധിക്കാന്‍ മിനക്കെടാറില്ല ..കാര്‍മേഘം നിറഞ്ഞ മാനത്തിനു കീഴെ ഒരു കുഞ്ഞു ചങ്ങാടത്തില്‍ കലങ്ങി മറിഞ്ഞൊഴുകുന്ന പുഴയെ കീറി മുറിച്ചു...ഇന്നു ഒരു 5 മിനിട്ട് കാത്തു നില്‍കാന്‍ പറ്റാറില്ല..ക്ഷമ കിട്ടാറില്ല...പക്ഷെ..എത്ര ദിവസമാ ചന്ങാടവും കാത്തു ...അല്ലെങ്കില്‍ വന്ചിക്കാരന്‍ ഊണ് കഴിച്ചു വരുന്നതും കാത്തു ആ കടവില്‍ ...നല്ല സൌഹൃദങ്ങള്‍ ...നയപരമല്ലാത്ത സ്നേഹ ബന്ധങ്ങളാണ് എന്നും നാം ഓര്ക്കാനിഷ്ടപ്പെടുക...ഞാനും നീയും പുഴയും ...
ലം പണി നടക്കുന്നുണ്ട് എന്ന് കേള്‍കുന്നതല്ലാതെ അങ്ങോട്ട് തീരെ പോവാറില്ല. ഓര്‍മ വച്ച നാള്‍ മുതല്‍ കേട്ട് തുടങ്ങിയതാ പാലത്തെ കുറിച്ചു . അത്ര വലിയ പുഴ ഒന്നും അല്ല..പക്ഷെ അതിനോരുപാട് സ്വാധീനമുണ്ട് (എല്ലാ പുഴകളെയും പോലെ .........കനാലുകളെയും പോലെ .. ) നാട്ടില്‍ ചര്‍ച്ചകളാണ് ..( പണ്ടു മുതലേ ഉള്ളതാ...പാലം വന്നാലുള്ള നേട്ടങ്ങള്‍ ...)റിയല്‍ Estatukar ഉഷാറായി.. അവിടെ എത്തിയപ്പോള്‍ നബാര്‍ഡ് ഒരു ബോര്‍ഡ് വച്ചിരിക്കുന്നത് കണ്ടു. Expected Completion date: സെപ്റ്റംബര്‍ 9. എല്ലാ മലയാളിയേയും പോലെ സര്‍കാര്‍ കാര്യങ്ങളുടെ മേല്ലെപോകിനെ കുറിച്ചൊക്കെ വാചാലരായി ..എല്ലാവരും നേട്ടങ്ങളെ കുറിച്ചു പറഞ്ജോണ്ടിരിക്കുമ്പോള്‍ കുഞ്ഞു നഷ്ടങ്ങളെ മറന്നു പോകുകയാ..ആദ്യമായി കോളേജില്‍ പോവുന്നത് കടത്തു വള്ളതിലൂടെയാ .. അന്ന് ഫ്രീയാ ...സ്ഥിരം സമയം..സ്ഥിരം ആളുകള്‍ ..വഞ്ചിയോ ചന്ങാടമോ കാ
ത്തുള്ള കടവിലെ കാത്തിരിപ്പ് ...ചര്‍ച്ചകള്‍ ...അങ്ങിനെ അങ്ങിനെ ... ഒരുപാടു സൌഹൃദങ്ങള്‍ ...ഇതൊക്കെ ഒരിക്കലും പിന്നീട് പുറത്തു പറഞ്ഞാല്‍ കാലിയാകും എന്ന് തരത്തിലുള്ള പരിഹാസ്യമായ ഒരു കാര്യം ആയി ഒരിക്കലും തോന്നീടില്ല.. രാവിലെ തെങ്ങിന്‍ തോപ്പുകളുടെ ഇടയിലൂടെ ഒരു 1.5 km നടക്കണം കടവിലോട്ടു ..മിക്കവാറും ചങ്ങാടം മറ്റേ കടവിലായിരിക്കും .. അതും കാത്തു നില്ക്കും ..തളിക്കുളം സ്കൂളിലേക്കുള്ള കുട്ടികള്‍, ടീചെര്‍സ്, പണിക്കാര്‍ , S.N കോളേജ് students (ഈയുള്ളവനും അതില്പെടുതാം )..അങ്ങിനെ ചന്ങാടമോ വന്ചിയോ എത്തിയാല്‍ വേഗം അതില്‍ കേറി ഒരു കുഞ്ഞു യാത്ര.. ആ കുഞ്ഞു കായലോളങ്ങളെ കീറിമുറിച്ച് ആടിയാടി ....ചങ്ങാടത്തില്‍ യമഹാ എങ്ങിനെ ഒന്നും ഇല്ലാട്ടോ ...ജസ്റ്റ് മാന്‍ പവര്‍ ..2 പേരുണ്ടാവും ചങ്ങാടം കുത്താന്‍ ..കുറച്ചു സൈക്കിള്‍ ..നാലന്ച്ചു ബൈക്ക് ..ഒന്നോ രണ്ടോ ഓട്ടോ റിക്ഷ ..ഇത്രേം ഉണ്ടാവും കൂടെ ...മഴകാലത്ത് നല്ല ഒഴുകുണ്ടാവും ..ഈ രണ്ടു പേര്‍ ചേര്ന്നു ഇത്രേം വല്യ ചങ്ങാടം തുഴഞ്ഞു അക്കരെ എത്തിക്കുന്നത് നമ്മുടെ ജോലി ഭാരത്തെ കുറിച്ചു വാ തോരാതെ സംസാരിക്കുന്ന ഐ.ടി കുട്ടപ്പന്മാരെ കാണിക്കേണ്ടതാണ് ...
ശീതീകരിച്ച മുറിയില്‍ ഒരു കമ്പ്യൂട്ടറിന്റെ മുന്‍പില്‍ ചടഞ്ഞിരിക്കുമ്പോള്‍ നഷ്ടങ്ങളുടെ കണക്കു പരിശോധിക്കാന്‍ മിനക്കെടാറില്ല ..കാര്‍മേഘം നിറഞ്ഞ മാനത്തിനു കീഴെ ഒരു കുഞ്ഞു ചങ്ങാടത്തില്‍ കലങ്ങി മറിഞ്ഞൊഴുകുന്ന പുഴയെ കീറി മുറിച്ചു...ഇന്നു ഒരു 5 മിനിട്ട് കാത്തു നില്‍കാന്‍ പറ്റാറില്ല..ക്ഷമ കിട്ടാറില്ല...പക്ഷെ..എത്ര ദിവസമാ ചന്ങാടവും കാത്തു ...അല്ലെങ്കില്‍ വന്ചിക്കാരന്‍ ഊണ് കഴിച്ചു വരുന്നതും കാത്തു ആ കടവില്‍ ...നല്ല സൌഹൃദങ്ങള്‍ ...നയപരമല്ലാത്ത സ്നേഹ ബന്ധങ്ങളാണ് എന്നും നാം ഓര്ക്കാനിഷ്ടപ്പെടുക...ഞാനും നീയും പുഴയും ...
2008 ഡിസംബർ 3, ബുധനാഴ്‌ച
കാഴ്ചകള്‍ ഇനിയും ബാക്കി -(നീതു ) Neethu
കാഴ്ചകള്‍ ഇനിയും ബാക്കി (നീതു ) Neethu
കാഴ്ചകള്‍ ഇനിയും ബാക്കി
കരയരുതേ കണ്ണേ നിനക്ക് കാണുവാന്‍ കാഴ്ചകള്‍ ഇനിയും ബാക്കി
വിരിയാത്ത പൂവുകള്‍ ,ബാക്കി ചിരിക്കാത്ത മുഖങ്ങള്‍
ബാക്കിമാംസം പിച്ചി തിന്നുന്ന കഴുകന്മാര്‍ ബാക്കി
ഒഴുകാത്ത പുഴകളും ,വീശാത്ത കാറ്റും ബാക്കി
കാഴ്ചകള്‍ ഇനിയും ബാക്കി
കരയരുതേ കണ്ണേ നിനക്ക് കാണുവാന്‍ കാഴ്ചകള്‍ ഇനിയും ബാക്കി
വിരിയാത്ത പൂവുകള്‍ ,ബാക്കി ചിരിക്കാത്ത മുഖങ്ങള്‍
ബാക്കിമാംസം പിച്ചി തിന്നുന്ന കഴുകന്മാര്‍ ബാക്കി
ഒഴുകാത്ത പുഴകളും ,വീശാത്ത കാറ്റും ബാക്കി
കണ്ണേ നിനക്ക് കാണുവാന്‍ കാഴ്ചകള്‍ ഇനിയും ബാക്കി
കാലത്തിന്‍ കളി വിരുതുകള്‍ ബാക്കി ,ഹൃദയ കാഠിന്യത്തിന്‍ ധ്വനികള്‍ ബാക്കി
വിശകുന്ന വയറിന്‍ , തളരുന്ന തനുവിന്‍ , അലയുന്ന ബാല്യത്തിന്‍ രോദനം ബാക്കി
നഷ്ട സ്വപ്നത്തിന്‍ ചിറകടികള്‍
കണ്ണേ നിനക്ക് കാണുവാന്‍ കാഴ്ചകള്‍ ഇനിയും ബാക്കി
2008 ഡിസംബർ 1, തിങ്കളാഴ്‌ച
യാത്രകിടയില്‍ ...സുഗതകുമാരി (Sugathakumari)
യാത്രകിടയില്‍ ...സുഗതകുമാരി (Sugathakumari)
എനിക്ക് പണ്ടേ പ്രിയം നിങ്ങളെ , സ്വപ്നങ്ങളെ
ചിരിക്കും ബാല്യം തൊട്ടേ നിങ്ങളെന്‍ കളിത്തോഴര്‍
ഏതിരുട്ടിലും നമ്മളൊന്നിച്ചു വാണു , നിങ്ങ-
ലെതഴളിലും വന്നെന്‍ കണ്ണൂനീരൊപ്പി തന്നു
വിളര്‍ക്കും ദിനങ്ങള്‍ തന്‍ കവിളില്‍ ചായം തേച്ചു
തിളക്കും വേനല്‍ച്ചുടില്‍ പൂകളെ തുന്നിചേര്‍്ത്തു
ദാഹത്തില്‍ പുന്തേനെകി ദുഃഖത്തില്‍ പ്രേമം നല്‍കീ
രോഗത്തില്‍ സുഖാശ്വാസദൃഡവിശ്വാസം പാകീ
ഈ വഴിത്തളര്‍ചയെ ഞാനറിഞ്ഞീല നിങ്ങള്‍
ഗാനലോലുപര്‍ കൂട്ടിനൊന്നിച്ചു നടപ്പോളം
അങ്ങനെ നാമൊന്നിച്ചേ കഴിഞ്ഞു ചിരകാലം
ഇന്നു ഞാനിവിടെയീ നാല്‍കവലയില്‍ പെട്ടെ-
ന്നറിവു കാണ്മീലല്ലോ നിങ്ങളെകൂടെ പ്പിരി -
ഞ്ഞകലുന്നേരം നിങ്ങള്‍ യാത്രയും ചൊല്ലീലല്ലോ
എങ്ങിനെയിനി? നിന്നു പോകുന്നേന്‍ , സ്വപ്നങ്ങളെ
നിങ്ങള്‍ കൈവിട്ടോന്‍ , ഏറെ ക്ഷീണനീ യാത്രക്കാരന്‍
നടക്കാന്‍ വഴിയെത്രയുണ്ടിനി കൊടും വെയില്‍
തണുക്കും മഹാ സന്ധ്യകെത്രയുണ്ടിനി നേരം ...
എനിക്ക് പണ്ടേ പ്രിയം നിങ്ങളെ , സ്വപ്നങ്ങളെ
ചിരിക്കും ബാല്യം തൊട്ടേ നിങ്ങളെന്‍ കളിത്തോഴര്‍
ഏതിരുട്ടിലും നമ്മളൊന്നിച്ചു വാണു , നിങ്ങ-
ലെതഴളിലും വന്നെന്‍ കണ്ണൂനീരൊപ്പി തന്നു
വിളര്‍ക്കും ദിനങ്ങള്‍ തന്‍ കവിളില്‍ ചായം തേച്ചു
തിളക്കും വേനല്‍ച്ചുടില്‍ പൂകളെ തുന്നിചേര്‍്ത്തു
ദാഹത്തില്‍ പുന്തേനെകി ദുഃഖത്തില്‍ പ്രേമം നല്‍കീ
രോഗത്തില്‍ സുഖാശ്വാസദൃഡവിശ്വാസം പാകീ
ഈ വഴിത്തളര്‍ചയെ ഞാനറിഞ്ഞീല നിങ്ങള്‍
ഗാനലോലുപര്‍ കൂട്ടിനൊന്നിച്ചു നടപ്പോളം
അങ്ങനെ നാമൊന്നിച്ചേ കഴിഞ്ഞു ചിരകാലം
ഇന്നു ഞാനിവിടെയീ നാല്‍കവലയില്‍ പെട്ടെ-
ന്നറിവു കാണ്മീലല്ലോ നിങ്ങളെകൂടെ പ്പിരി -
ഞ്ഞകലുന്നേരം നിങ്ങള്‍ യാത്രയും ചൊല്ലീലല്ലോ
എങ്ങിനെയിനി? നിന്നു പോകുന്നേന്‍ , സ്വപ്നങ്ങളെ
നിങ്ങള്‍ കൈവിട്ടോന്‍ , ഏറെ ക്ഷീണനീ യാത്രക്കാരന്‍
നടക്കാന്‍ വഴിയെത്രയുണ്ടിനി കൊടും വെയില്‍
തണുക്കും മഹാ സന്ധ്യകെത്രയുണ്ടിനി നേരം ...
2008 നവംബർ 26, ബുധനാഴ്‌ച
വിനോദം - വിജയലക്ഷ്മി
വിനോദം - വിജയലക്ഷ്മി
പ്രൈം ടൈമില്‍
കവിയും ഗാനരചയിതാവും
ഒരുമിച്ചു നടക്കാനിറങ്ങി,
വംശഹത്യയുടെ തെരുവില്‍
കല്ലേറ് ..കൊല ..ശോഭയാത്ര
തല പൊട്ടിയ കവി നിലത്തിരുന്നു
പെട്രോളും തീപ്പെട്ടിയും ഓടി വന്നു
ഗാനരച്ചയിതാവില്‍ നിന്നു
മധുരപദങ്ങളുടെ പൂമഴ
ഭസ്മം, ചന്ദനം, കളഭം, തീര്‍ത്ഥം, അമ്പലം
എറിയുന്നവര്‍ കല്ല് നിലത്തിട്ടു
തലയറുക്കപ്പെട്ട ശരീരം ചാടിയെണീറ്റ്
സിനിമാറ്റിക് ഡാന്‍സ് ആരംഭിച്ചു
അപ്പോള്‍ ഷോറൂമിലെ
ടി.വി സെറ്റിനുള്ളില്‍് നിന്നു
സുന്ദരിയായ പെണ്‍കുട്ടി
കൊഞ്ചി ചോദിച്ചു ;
"നിങ്ങള്‍കിനി ഏത് പാട്ടാ വേണ്ടത്? "
പ്രൈം ടൈമില്‍
കവിയും ഗാനരചയിതാവും
ഒരുമിച്ചു നടക്കാനിറങ്ങി,
വംശഹത്യയുടെ തെരുവില്‍
കല്ലേറ് ..കൊല ..ശോഭയാത്ര
തല പൊട്ടിയ കവി നിലത്തിരുന്നു
പെട്രോളും തീപ്പെട്ടിയും ഓടി വന്നു
ഗാനരച്ചയിതാവില്‍ നിന്നു
മധുരപദങ്ങളുടെ പൂമഴ
ഭസ്മം, ചന്ദനം, കളഭം, തീര്‍ത്ഥം, അമ്പലം
എറിയുന്നവര്‍ കല്ല് നിലത്തിട്ടു
തലയറുക്കപ്പെട്ട ശരീരം ചാടിയെണീറ്റ്
സിനിമാറ്റിക് ഡാന്‍സ് ആരംഭിച്ചു
അപ്പോള്‍ ഷോറൂമിലെ
ടി.വി സെറ്റിനുള്ളില്‍് നിന്നു
സുന്ദരിയായ പെണ്‍കുട്ടി
കൊഞ്ചി ചോദിച്ചു ;
"നിങ്ങള്‍കിനി ഏത് പാട്ടാ വേണ്ടത്? "
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
