2009, ഫെബ്രുവരി 19, വ്യാഴാഴ്‌ച

മംഗലാപുരം -ശ്രീരാമസേന-മീനാക്ഷിക്കുട്ടിയമ്മ

ആദ്യമേ പറയട്ടെ ..ഇതില്‍ കാതലായ ഒന്നും തന്നെ ഇല്ല..വസ്തുതകളോ ഉന്നതമായ ചിന്തകളോ ഇല്ല..മറിച്ച് നിറയെ അസഹിഷ്ണുതയും നിലവാരംകുറഞ്ഞ വിലയിരുത്തലുകളും മാത്രം ..(സമയം വേസ്റ്റ് ചെയ്യിപ്പിക്കരുതല്ലോ...ഇവിടെ വച്ചു തന്നെ വായന നിര്‍ത്താം )
............................................................................................................................................

ഇതില്‍ അവസാനം പറഞ്ഞ കഥാപാത്രത്തെ മാത്രമെ പരിചയപ്പെടുത്തേണ്ടതുള്ളൂ ...എന്റെ അമ്മയാണ്.. മീനാക്ഷിക്കുട്ടി അമ്മ..അമ്മക്ക് ഈയിടെയായി വര്‍ഗീയതയുടെ വന്നു തുടങ്ങ്യോ എന്നൊരു പേടി ...കാരണം ഈയിടെയായി വല്യ വല്യ വിഷയങ്ങളില്‍ അമ്മ അഭിപ്രായം പറയുന്നു ...അതും ഒരു ഒന്നു ഒന്നര അഭിപ്രായം ...കഴിഞ്ഞ ആഴ്ച പുള്ളിക്കാരിക്കൊരു സംശയം ..എന്നതാ ഈ പ‌ബ്? പുള്ളിക്കാരി ഇതു വരെ ഈ ഐ.ടി പാര്‍ക് പോലൊരു സാധനം ആണ് എന്ന് വിചാരിച്ചിരിക്കാര്‍ന്നു (ഒരു പാലക്കാടന്‍ കുഗ്രാമത്തിലെ പ്രോഡക്റ്റ് ആണ്..അതും ലോകം എന്ന് വച്ചാല്‍ സിപിഎം എന്ന് വിചാരിച്ചിരിക്കുന്ന ഒരു പാവം ).,കാര്യങ്ങള്‍ പറഞ്ഞു കൊടുത്തു ...ദേ കിടക്കണ് ..."ഇവളുമാരെ നല്ല പുളിവാറല്‍ കൊണ്ടടിക്കണം ..കൂടെ നടക്കണ അവന്മാരേം "..മുത്തലിക് കേള്‍ക്കണ്ട ..കേരളത്തിന്റെ ചുമതല എങ്ങാനും കൊടുത്താലോ ...പാവല്ലേ എന്റെ അമ്മ...

ഒരു പരിധി വരെ കുടുംബം , മക്കള്‍ എന്നൊക്കെ വിചാരിച്ചു ജീവിക്കുന്ന അമ്മമാരുടെ ഡയലോഗ് ഇതു പോലെ ആവും ..യതാസ്ഥികരെന്നോ പുരുഷ മേധാവിത്വത്തിന്റെ തടവറയില്‍ കഴിയുന്ന അബലകളെന്നോ വിളിക്കാം ...എന്റെ വിഷയം ഒന്നും അതൊന്നും അല്ല ....കുറെ നാളുകളായി നമ്മുടെ 'പച്ചയായ' ബ്ലോഗുകളില്‍ ഉയരുന്ന ഒരു കാര്യം.. (ദേവിമാരുടെ മുലകളുടെ എണ്ണം എടുക്കുന്നതിന്റെ ഇടവേളകളില്‍ മാത്രം ..)..സത്രീകളെ ഭാരത സംസ്കാരത്തിന്റെ എന്തോ ഒന്നു തകര്‍ന്നു വീണത്രേ? അല്ല അറിയാന്‍ പാടില്ലാഞ്ഞു ചോദിക്കാ? കാമാസക്തിയുമായി വന്ന ശൂര്‍പ്പണഖയുടെ മൂക്കും മുലയും വരെ അരിഞ്ഞിട്ട ദൈവങ്ങള്‍ ഉള്ള നാടാണ് (കുറച്ചു ജെട്ടികള്‍ അയോധ്യയിലേക്കും അയച്ചാലോ? ഇതൊക്കെ ഊരിക്കളയാന്‍ ദൈവമായി ഓരോ അവസരങ്ങള്‍ ഉണ്ടാക്കിത്തരുകയല്ലേ ...)...താടക കൊച്ചിനെ കൊന്ന കാര്യവും നമുക്ക് പരിഗണിക്കേണ്ടതാണ് ..സ്‌ത്രീ ധ്വംസനത്തിന്റെ കഥകള്‍ ഇഷ്ടം പോലെ ഉണ്ട് താനും ...എന്നിട്ടും പന്തിയില്‍ പക്ഷപാതം..പാവം ശ്രീരാമസേനക്കാര്‍ ...

ഇനി അഹിംസ? അഹിംസാ പരമോ ധര്‍മ എന്നാണെങ്കില്‍ 'ധര്‍മ ഹിംസ തദൈവച ' എന്ന് പാടിയ നാടാണ് ...ഇവിടെ ജീവിക്കുന്ന നമ്മളെ സമ്മതിക്കണം .. ആയുധം താഴെ വച്ചു തികച്ചും സമാധാന കാംക്ഷിയായി നിന്ന അര്‍ജുനന്‍ സഖാവിനെ "കുതസ്ത്വാ കശ്മലമിദം സമുപസ്ത്തിദം " എന്നൊക്കെ പുലമ്പിയ സവര്‍ണ്ണ ആര്യ (തല്‍ക്കാലം OBC യാദവനെ അപ്പര്‍ ക്ലാസ് ആക്കാം) വര്‍ഗീയ ഫാസിസ്റ്റ് കൃഷ്ണന്‍ ( വംശഹത്യ എങ്ങിനെ പിന്നെ മോഡി നടത്താതിരിക്കും ) ജനിച്ച നാട് ..ധനുര്‍വേദം എഴുതിയ നാട് ..പഠിച്ച നാട് (ആര് പഠിച്ചു ? സവര്‍ണ്ണ ഹിന്ദു ആര്യ ബ്രാഹ്മണര്‍ )..ദ്വാവിമൌ പുരുഷ ലോകേ ..സുര്യ മണ്ഡല ഭേദിന:പരിവ്രാദ് യോഗ: യുക്തശ്ച്ച്ച രണേചാഭിമുഖേ ഹത: (ജിഹാദ് അല്ലാതെന്തു ..ഹൂ ഭീകരം ).....ആയോധനം ഇവിടെ പാഠ്യപദ്ധ്യതിയുടെ ഭാഗമായിരുന്നു ...(കോടിയേരി ആഭ്യന്തരം ആവാഞ്ഞത്‌ നന്നായി ...അല്ലേല്‍ പിന്നെ ആയുധം പരിശീലനം കോഴിക്കോട് ഗ്രീന്‍ വാല്ലിയിലും ഏരിയ കമ്മിറ്റി ഓഫിസിലും മാത്രമാക്കി ഒതുക്കിയേനെ )

പറഞ്ഞു വന്നത്, രണ്ടെണ്ണം പൊട്ടിക്കുന്നത് കൊണ്ടു ഇവിടെ ഒരു ചുക്കും തകര്‍ന്നു വീഴില്ല.. സാമവും ദാനത്തൊടും ഒപ്പം ഭേദവും നല്ല ചുട്ട അടിയും ഇവിടെ നടക്കാത്ത കാര്യവുമല്ല...പിന്നെ ഒരു കാര്യം..അടിക്കുമ്പോ രണ്ടു കൂട്ടര്‍ക്കും കൊടുക്കണം ...പെണ്ണിനും (സ്‌ത്രീ എന്ന പദം മനപ്പൂര്‍വം ഒഴിവാക്കാ)..ആണിനും

മോറല്‍ പോലീസ് ചമയാനിറങ്ങിയ വാനര സേനക്കാരോടും , ജെട്ടി അഴിച്ചു അവകാശം സംരക്ഷിക്കാന്‍ ഇറങ്ങുന്ന മഹിളാരത്നങ്ങളോടും, അങ്ങിനെ ഒരു ഷോ തരപ്പെടും എന്ന് വിചാരിച്ചു ജയ് വിളിക്കുന്ന സാംസ്കാരിക 'നായ'കന്മാരോടും ഒരു അസഹിഷ്ണുവിന്റെ കുഞ്ഞു അഭ്യര്‍ത്ഥന ...നമ്മുടെ ഈ കുഞ്ഞു സഹോദരിമാര്‍ ഈ വഴി പിഴച്ച (പിഴച്ചട്ടില്ല എന്ന് പറയുന്നവര്‍ ക്ഷമിക്കണേ ) പാതയിലെക്കെന്തു കൊണ്ടു പോകുന്നു എന്ന് കൂടി ചിന്തിച്ചു കൂടെ? അതിനൊരു പരിഹാരത്തിന് വേണ്ടി കൂട്ടായൊന്നു ചര്‍ച്ച ചെയ്തൂടെ ?
*******************************************************************************************

അനുബന്ധം : ദേവിമാരുടെ മുലകളുടെ എണ്ണത്തിനും ശിവലിംഗ രതിവൈകൃത കണ്ടുപിടുത്തങ്ങള്‍ക്കും ശേഷം ആ നിലവാരത്തിലുള്ള പുതിയ കണ്ടു പിടുത്തങ്ങള്‍ വരുന്നൂ

1. "ഭര്‍ഗൊ 'ദേവസ്യ' ധീമഹി - വേദത്തില്‍ ദേവസ്യ ഉണ്ട്
2. അസ'തോമ' സദ്ഗമയ - വേദത്തില്‍ 'തോമ' വരെ ഉണ്ട് ..ആമേന്‍

അയ്യോ , അദ്ധ്യായം പറയാന്‍ മറന്നു ...(ഋഗ്വേദം 10-3-4)

5 അഭിപ്രായങ്ങൾ:

അഹങ്കാരി... പറഞ്ഞു...

ആ അനുബന്ധം നിക്ക് ക്ഷ പിടിച്ചൂട്ടോ!!!

അല്ലാ നിങ്ങള്‍ ഈ മുത്തലിക്കിന്റെ ആരാന്നാ പറഞ്ഞേ???

മച്ചമ്പിയാ? ഓ ശരി...അപ്പോ നമ്മളു മച്ചാനും മച്ചാനുമാ അല്ലേ???

:)

Mr. K# പറഞ്ഞു...

കൊള്ളാം മാഷേ. പക്ഷേ പബ്ബില്‍‌‌ പോയി വെള്ളമടിക്കുന്നവരെ തല്ലിയോടിക്കുന്നതിനോട് അനുകൂല അഭിപ്രായമില്ല. ഡ്രഗ് അബ്യൂസ് ആണെങ്കിൽ പോലും പോലീസിനെ അറിയിച്ചാൽ പോരേ?

വായുജിത് പറഞ്ഞു...

പ്രവീണേ കലക്കി .. ഇനിയിപ്പോ ആകെ കുഴപ്പമായി .. ബൂലോഗത്തില്‍ ഒരു സവര്‍ണ്ണ ഫാസിസ്റ്റ് കൂടി .. എന്നാലും അടിച്ചത് അത്ര നന്നായില്ല .. ആദ്യം സാമവും ദാനവും വിവരവും ഒക്കെ കൊടുത്തു നോക്കെണ്ടതാണ് ..

Unknown പറഞ്ഞു...

ദേശാടനക്കിളീ,
ശൈലി ഉഗ്രൻ!

നാടൻ ശൈലിയിൽ പറഞ്ഞാൽ, താങ്കൾ ഒരു നടയ്ക്കു പോകില്ല.

പിന്നെ, സാംസ്കാരികനായകന്മാർക്കു കൊടുത്ത ‘ഉദ്ധരണി(?)’ ശ്രദ്ധിക്കാതെയിരുന്നില്ല. :)

Unknown പറഞ്ഞു...

മറ്റൊരിടത്തെഴുതിയ ഒരു കമന്റ് ഇവിടെ പകർത്തിയിടുന്നു.
----------------------
എവിടെ നിന്നോ അടുത്തിടെ പൊട്ടിമുളച്ച ‘രാമസേന‘ എന്നൊരു ഈർക്കിൽ സംഘടനയെ ‘ചെറുക്കു’വാനാണെന്ന മട്ടിൽ ചിലർ നടത്തുന്ന കടുത്ത നുണപ്രചാരണങ്ങളേയും വർഗ്ഗീയതന്ത്രങ്ങളേയും മറ്റും ചെറുത്തുതോൽ‌പ്പിക്കേണ്ടത് സംഘപരിവാർ അനുഭാവികളുടെ മാത്രമല്ല – സാമൂഹ്യപ്രതിബദ്ധതയുള്ള ഏതൊരാളുടേയും കടമയാണ്. അത്തരം പ്രതിരോധം തീർക്കുന്നവരെ, അവർ രാമസേനയെ അനുകൂലിക്കുന്നവരാണ് എന്നു മുദ്ര കുത്തി നിശബ്ദരാക്കാമെന്നു കരുതുന്നതു തികഞ്ഞ മൌഢ്യവുമാണ്. അതേപ്പറ്റി ചിലതു പറയാനുണ്ട്.

ഏതൊരു സംഭവത്തിനും അതിഭീമമായ തോതിൽ വർഗ്ഗീയമാനം നൽകുകയും പരിധിവിട്ടു പർവ്വതീകരിക്കുകയുമൊക്കെച്ചെയ്തതിനുശേഷം ‘ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആകെ പ്രശ്നമാണ് ‘ എന്നൊക്കെയുള്ള ഒരു തരം ഇമേജുണ്ടാക്കാൻ വൃഥാശ്രമം നടത്തുന്നവരുണ്ട്. ഇത്തരം അന്ധമായ പ്രചാരണങ്ങളിലൂടെ അവരൊക്കെ പരോക്ഷമായി ബി.ജെ.പി.ക്കുള്ള ജനപിന്തുണ വർദ്ധിപ്പിക്കുകയാണു ചെയ്യുന്നതെന്നതുകൊണ്ട്, പാർട്ടി അനുഭാവികൾ ഒരർത്ഥത്തിൽ അവരോട് നന്ദിയുണ്ടായിരിക്കേണ്ടവരാണ്. പക്ഷേ, സംഘവിരുദ്ധരുടെ ഇത്തരം ചെയ്തികൾ സമൂഹത്തിൽ വലിയ പരിക്കുകൾ അവശേഷിക്കുവാൻ കൂടി ഇടയാക്കുമെന്നതുകൊണ്ട് സംഘാനുഭാവികൾ അത്തരം പ്രചാരണങ്ങളെ ചെറുക്കുന്നുമുണ്ട്.

“രാമസേന“ എന്നൊക്കെയൊരു പേരു കേട്ടാൽ ഉടൻ‌തന്നെ സംഘപരിവാറുകാർ കയ്യടിച്ചേക്കുമെന്ന ധാരണ വച്ചുപുലർത്തുന്നവരുണ്ടെങ്കിൽ – അവരുടെ മനസ്സിലുള്ളതു മിഥ്യാബോധം മാത്രമാണ്. രാമസേന, അഭിനവ് ഭാരത്, മഹാരാഷ്ട്ര നവനിർമ്മാൺ സേന - ഇതൊന്നും സംഘപരിവാർ സംഘടനകളല്ല. അതു വിചാരിച്ചു മാത്രം അവർക്കു നേരെ ചാടുന്നവരുണ്ടെങ്കിൽ - തികഞ്ഞ മണ്ടത്തരമാണു കാണിക്കുന്നത്. ആത്മാർത്ഥതയുണ്ടെങ്കിൽ - അവരുടെ ചെയ്തികളെ വിമർശിക്കാനും അത്തരക്കാരെ ദുർബലപ്പെടുത്താൻ ക്രിയാത്മകമായി എന്തു ചെയ്യാൻ കഴിയുമെന്നു പരിശോധിക്കുകയുമാണു വേണ്ടത്. അല്ലാതെ, സംഘപരിവാർ എന്ന വാക്കിനേക്കുറിച്ചു തന്നെയുള്ള തികഞ്ഞ അജ്ഞത തുടർന്നും വെളിപ്പെടുത്തിക്കൊണ്ട് വെറുതെ ആക്രോശിച്ചു സമയം കളയുകയല്ല. ഇതേപ്പറ്റി ഇതിനകം തന്നെ ധാരാളം എഴുതിക്കഴിഞ്ഞതുകൊണ്ട് ആവർത്തിക്കുന്നില്ല. ഈ പോസ്റ്റിലും കമന്റുകളിലുമൊക്കെയാണ് കൂടുതലും അവ കാണാൻ കഴിയുക.

രാഷ്ട്രീയസ്വയംസേവകസംഘം ശ്രീരാമസേനയുടെ ചെയ്തിയെ ശക്തിയായി അപലപിച്ചിട്ടുണ്ട്.
(The RSS sought stringent action against RamSene. It said the government should ban the outfit if it was found necessary).

ബി.ജെ.പി.യുടെ നിലപാടെന്താണെന്നും വ്യക്തമാണ്. ( They may have named themselves after Shri Ram – so what? - they have absolutely nothing to do with the party (the BJP) )

സത്യത്തിൽ ഈപ്പറയുന്ന രാമസേന പോലെയുള്ളവർ ഒതുങ്ങിക്കാണാൻ തന്നെയാണ് സംഘപരിവാറിന്റെ താല്പര്യം. പരിവാർ സംഘടനകളിൽ മുത്തലിക്കിനേപ്പോലെയുള്ളവർക്കുള്ള സ്പേസ് ഉണ്ടായിരുന്നെങ്കിൽപ്പിന്നെ അയാൾക്ക് ഒരിടത്തും നിൽക്കാനാവാതെ ഒടുവിൽ സ്വന്തമായ ഒരു ഗ്രൂപ്പ് ഉണ്ടാക്കേണ്ടിവരുമായിരുന്നില്ല.

ബി.ജെ.പി. ഒഴിച്ചുള്ള മറ്റു പരിവാർ സംഘടനകൾക്ക്, മുത്തലിക്കിന്റെ ആളുകൾ പബ്ബിൽ തല്ലുണ്ടാക്കിയതു രണ്ടു രീതിയിലാണു ദോഷമുണ്ടാക്കിയത്. ഒന്നാമതായി - പലരും അതിനെ സംഘപരിവാറിന്റെ മേൽ ആരോപിച്ചു ബഹളമുണ്ടാക്കിയത്. സംഘം ദുരാരോപണങ്ങളെ ചെറുക്കാൻ കാര്യമായൊന്നും ശ്രമിക്കാ‍ത്ത കൂട്ടർ കൂടിയാണ്. അഥവാ എത്ര തന്നെ തിരുത്തിക്കൊടുത്താലും - ഒരു പരിധിവിട്ടു പ്രചാരണമുണ്ടാകുമ്പോൾ അത് കുറച്ചെങ്കിലും പരിക്കുകൾ അവശേഷിപ്പിക്കാതെയുമിരിക്കില്ല (അതാണ് കുപ്രചാരണങ്ങൾ അഴിച്ചുവിടുന്നവർ ലക്ഷ്യം വയ്ക്കുന്നതും). രണ്ടാമതായി - ആക്രോശങ്ങളുടെ പ്രതിപ്രവർത്തനമെന്ന രീതിയിൽ കുറച്ചെങ്കിലും പേർ അറിയാതെ രാമസേനക്കാരെ സപ്പോർട്ടു ചെയ്തു പോകും എന്നത്. ഈ രണ്ടാമത്തേതാണ് ഏറ്റവും വലിയ തലവേദന. സി.പി.എമ്മുകാർ എം.എൽ.എ.യുടെ മകളെയും സുഹൃത്തിനേയും ഇറക്കിവിട്ട സംഭവത്തിൽക്കൂടി രാമസേന എന്ന പേരു വലിച്ചിഴയ്ക്കുകയും ചെറുപ്പക്കാരന്റെ മതമൊക്കെ ഉയർത്തിപ്പിടിച്ചു പ്രശ്നമാക്കുകയും കേന്ദ്രമന്ത്രിമാരടക്കം കാര്യമറിയാതെ ബഹളം വയ്ക്കുകയും കൂടി ചെയ്തതോടെ രാമസേന എന്നു കേട്ടാൽ നാലാളറിയും എന്ന അവസ്ഥയായി. ചില ചുരുങ്ങിയ പ്രദേശങ്ങളിൽ മാത്രം അറിയപ്പെട്ടിരുന്ന തികച്ചും ചെറിയ ഒരു പ്രാദേശിക ഗ്രൂപ്പിന് ഇതിലും വലിയൊരു പ്രശസ്തി കിട്ടാനില്ല. അവർക്കു കുറേയെങ്കിലും പിന്തുണക്കാരെ കിട്ടിയിട്ടുമുണ്ടാവും. ‘പിങ്ക് ഷഡ്ഡി‘ കാമ്പൈനും ‘പകരം സാരി‘ കാമ്പൈനുമെല്ലാം വിപരീതഫലം ചെയ്തിട്ടുണ്ടാവുമെന്നും ചിലരെയെങ്കിലും രാമസേനയ്ക്കനുകൂലമായി ഒരിക്കലെങ്കിലും ചിന്തിപ്പിക്കാൻ അതു പ്രേരിപ്പിച്ചിട്ടുണ്ടാവുമെന്നും തീർച്ചയാണ്. ഇക്കഴിഞ്ഞയിടെ, വലന്റൈൻസ് ദിനത്തിനു ശേഷം, ജാതിപ്രശ്നങ്ങൾ മൂലം വിവാഹം കഴിക്കാൻ സാധിക്കാതിരുന്ന കമിതാക്കളെ അവർ വിവാഹത്തിനു സഹായിക്കുകയും ചെയ്തതോടെ കൂടുതൽ പ്രശസ്തിയായി. ചുരുക്കിപ്പറഞ്ഞാൽ, എല്ലാവരും കൂടി വളമിട്ടുകൊടുത്ത് രാമസേന എന്ന ചെടിയെ ഇങ്ങനെ വളർത്തി വലുതാക്കുന്നത് സംഘപരിവാറിനു സന്തോഷമൊന്നുമല്ല ഉണ്ടാക്കേണ്ടത്.

ബി.ജെ.പി. ഒഴിച്ചുള്ള സംഘടനകൾക്കാണു ദോഷമുണ്ടാക്കിയത് എന്നു പറയാൻ കാരണമുണ്ട്. കർണ്ണാടകത്തിൽ പാർട്ടി അധികാരത്തിലിരിക്കുന്നതുകൊണ്ടു മാത്രമാണ് സംഭവങ്ങൾ ഇത്രയ്ക്കു പർവ്വതീകരിക്കപ്പെട്ടതും ആക്രോശങ്ങൾ ഇത്ര കടുത്തതും. ‘ബി.ജെ.പി. സർക്കാറിന് പരമാവധി നാണക്കേടുണ്ടാക്കുകയായിരിക്കണം ലക്ഷ്യ‘മെന്നു പരസ്യമായി പറയുക പോലും ചെയ്തുകൊണ്ടാണ് പലരും ബഹളം വച്ചത്. മറുവശത്ത് ഗവണ്മെന്റ്റ് ശക്തമായ നടപടികൾ എടുക്കുകയും ചെയ്തു. പബ്ബ് സംഭവവുമായി താരത‌മ്യം ചെയ്യുമ്പോൾ നവനിർമ്മാണസേനയുടെ അക്രമങ്ങളുടെ വ്യാപ്തിയെന്തായിരുന്നു – മഹാരാഷ്ട്രഗവണ്മെന്റ് അവരെ നേരിട്ടുവോ – ഉവ്വെങ്കിൽ എങ്ങനെ – ഗവണ്മെന്റിന് അതിന്റെ പേരിൽ നേരിടേണ്ടിവന്ന വിമർശനങ്ങളുടെ വ്യാപ്തി എത്രത്തോളമുണ്ടായിരുന്നു-എന്നൊക്കെയുള്ള ഒരു താരത‌മ്യം ഞെട്ടിപ്പിക്കുന്നതാണ്. ആളുകളുടെ സംഘപരിവാർവിരുദ്ധഭർത്സനങ്ങളിലെ കാപട്യം ഒരിക്കൽക്കൂടി വെളുപ്പെടുത്തുന്നതായിരുന്നു അത്തരമൊരു തുലനം ചെയ്യൽ. ഇങ്ങനെ, ഒരു വശത്ത് അന്ധമായ നെഗറ്റീവ് പ്രൊപ്പഗണ്ട കൊടുമ്പിരിക്കൊള്ളുക – മറുവശത്ത് ആരോപണങ്ങളിൽ കഴമ്പില്ലെന്നു തെളിയിക്കുന്ന യാഥാർത്ഥ്യങ്ങൾ തുറന്നുവയ്ക്കപ്പെടുക – ഈയൊരു അവസ്ഥാവിശേഷം ബി.ജെ.പി.യുടെ വളർച്ചയിൽ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്.

qw_er_ty