2008, നവംബർ 26, ബുധനാഴ്‌ച

വിനോദം - വിജയലക്ഷ്മി

വിനോദം - വിജയലക്ഷ്മി

പ്രൈം ടൈമില്‍
കവിയും ഗാനരചയിതാവും
ഒരുമിച്ചു നടക്കാനിറങ്ങി,
വംശഹത്യയുടെ തെരുവില്‍

കല്ലേറ് ..കൊല ..ശോഭയാത്ര

തല പൊട്ടിയ കവി നിലത്തിരുന്നു
പെട്രോളും തീപ്പെട്ടിയും ഓടി വന്നു

ഗാനരച്ചയിതാവില്‍ നിന്നു
മധുരപദങ്ങളുടെ പൂമഴ
ഭസ്മം, ചന്ദനം, കളഭം, തീര്‍ത്ഥം, അമ്പലം
എറിയുന്നവര്‍ കല്ല്‌ നിലത്തിട്ടു
തലയറുക്കപ്പെട്ട ശരീരം ചാടിയെണീറ്റ്
സിനിമാറ്റിക് ഡാന്‍സ് ആരംഭിച്ചു

അപ്പോള്‍ ഷോറൂമിലെ
ടി.വി സെറ്റിനുള്ളില്‍് നിന്നു
സുന്ദരിയായ പെണ്‍കുട്ടി
കൊഞ്ചി ചോദിച്ചു ;

"നിങ്ങള്‍കിനി ഏത് പാട്ടാ വേണ്ടത്? "

കിളി, മരം ,ഭുമി - വി.മധുസു‌ധനന്‍ നായര്‍

കിളി, മരം ,ഭുമി - വി.മധുസു‌ധനന്‍ നായര്‍

നഷ്ടപ്പെടുന്ന സ്വാതന്ത്ര്യത്തിന്റെ ....ചുറ്റും വളയപ്പെടുന്ന സ്വര്തമോഹങ്ങളുടെ.....ചില വ്യാകുലതകള്‍

'കൂടൊഴിയണം'
മരം കിളിയോടോതീ
കിളി ആകാശത്തിര നോക്കി -
പ്പറന്നു കു‌ടില്ലാതെ
'കാടൊഴിയണം'
ഭുമി മരത്തോടോതീ
മരം
ദുരെ , യാക്കിളിയുടെ
ചിറകില്‍ നോക്കിപ്പോയീ

2008, നവംബർ 25, ചൊവ്വാഴ്ച

ഇനിയെന്ത് വില്‍ക്കും ? വിജയലക്ഷ്മി (Vijayalakshmi)

ഇനിയെന്ത് വില്‍ക്കും ? വിജയലക്ഷ്മി (Vijayalakshmi)

പുഴയെ , കാറ്റിനെ , വെയിലിനെ വില്‍ക്കാന്‍
മഴയെ മണ്ണിന്റെ തരികളെ വില്കാന്‍
പതിനാലാം രാവിന്റെയഴകിനെ വില്കാന്‍
പുലരിതന്‍ സപ്ത സ്വരങ്ങളെ വില്കാന്‍
അവര്‍ വിളിക്കയായ് ..വരിക, ലോകത്തിന്‍
പെരുമടീശീലതലവരേ ..നീല -
മലകള്‍ നിങ്ങള്‍ക്കു കുഴിചെടുക്കുവാന്‍
ഹരിതവൃക്ഷങ്ങള്‍ പിഴുതെടുക്കുവാന്‍
മകരവും മഞ്ഞും കുളിരും നിങ്ങള്‍ക്കു
മറന്നു പോകാതെ പൊതിഞ്ഞെടുക്കുവാന്‍
അലക്കിത്തേച്ച വെണ്ചിരിയുമായ് നാടു
മുറിച്ചു വില്‍ക്കുവാന്‍ കൊതിച്ചു നില്‍പ്പവര്‍
വിളിച്ചു കൂവുന്നു ..നുറുക്കു‌ കേരളം ..
മുറിചെടുക്കുകീ കശാപ്പു കത്തിയാല്‍
ഇനി വില്‍കാനുണ്ട് , തിരിച്ചറിയലിന്‍
തുറുപ്പു ചീട്ടൊന്നു കഴുത്തിലിട്ടവര്‍
ഇറച്ചിക്കും വേണ്ടാത്തവര്‍ ..ശതകോടി
അവരെ താങ്ങുവാന്‍ വരുവതാരിനി ?