
കൈ ഞാന്‍ മുറുകെ പിടിക്കയാണ് ...
കാരണം നിന്റെ തളര്‍ച്ചയല്ല ...ഇടറുന്ന കാലുകളും അല്ല ..
നിന്റെ വേദനകളില്‍ എന്റെ പ്രതികരണവുമല്ല ..
കനവുകള്‍ പെയ്തൊഴിഞ്ഞപ്പോഴുള്ള എകാന്തതയാലുമല്ല ...
നിന്റെ സന്തോഷങ്ങള്‍ ....ഞാനൊരു കാഴ്ച്ചകാരനായിരുന്നു
മഴതുള്ളിയിലെ കവിതയെ നീ അറിഞ്ഞു തുടങ്ങിയപ്പോള്‍ ...
ഭാരതപ്പുഴയിലെ മണല്‍പരപ്പില്‍ ഒരു വളപ്പൊട്ട് നീ തേടിയലഞ്ഞപ്പോള്‍
ഞാനൊരു കാഴ്ച്ചകാരനായിരുന്നു ....
പക്ഷെ കാഴ്ചകള്‍ അവ്യക്തമായിരുന്നു...
ചക്രവാക പക്ഷികള്‍ കരയുമത്രേ...
സന്ധ്യകളില്‍ .. ഏകാന്തതയെ സ്നേഹിക്കാത്തവര്‍ക്കറിയാമത്രെ ...
പക്ഷെ ......
ഇവിടെ ശബ്ദവും ഉരുകിയൊലിക്കുന്ന ഏകാന്തതയാണ് ...
കൈ ഞാന്‍ മുറുകെ പിടിക്കയാണ് ...
കാരണം ഞാനൊരു സ്വാര്‍ത്ഥനാണ് ....
എന്റെ സന്തോഷങ്ങള്‍ .....എന്റെ കാഴ്ചയില്‍ ,
നീ മാത്രമായിരുന്നു...
പ്രവീണ്‍
www.muttichur.com
1 അഭിപ്രായം:
nananayittundu.........
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ