2009, നവംബർ 15, ഞായറാഴ്‌ച

ഭാരതീയ കാലഗണന

2 പരമാണു = 1 ദ്വിണുകം
3 ദ്വിണുകം = 1 ത്രസരേണു
3 ത്രസരേണു=1ത്രുടി

(ആയിരം താമരയില അടുക്കി വച്ചു ആരോഗ്യമുള്ള ഒരാള്‍ ഒരു സൂചി കൊണ്ടു അതില്‍ ആഞ്ഞു കുത്തിയാല്‍ ഒരില തുളഞ്ഞു അടുത്തതിലേക്ക് കടക്കാന്‍ വേണ്ട സമയമാണത്രേ ത്രുടി )

100 ത്രുടി =1 വേധം
3വേധം = 1 ലവം
3 ലവം = 1 നിമേഷം
3 നിമേഷം = 1 ക്ഷണം
5 ക്ഷണം = 1 കാഷ്ഠം
15 കാഷ്ഠം = 1 ലഘു
15 ലഘു = 1 നാഴിക
2 നാഴിക = 1 മുഹൂര്‍ത്തം
3.45 മുഹൂര്‍ത്തം = 1 യാമം
(ഏഴര നാഴിക )
4 യാമം = 1 പകല്‍ (രാത്രി)
8 യാമം = 1 അഹോരാത്രം

(അഹോരാത്രം പരിശ്രമിച്ചു എന്നൊക്കെ നാം പറയാറില്ലേ.. രാത്രിയും പകലും മുഴുവന്‍ എന്നര്‍ത്ഥം വരുന്നത് എങ്ങിനെ എന്ന് മനസ്സിലായല്ലോ )

15 അഹോരാത്രം = 1 പക്ഷം
2 പക്ഷം = 1 മാസം
2 മാസം = 1 ഋതു
3 ഋതു = 1 അയനം
(6 മാസം)
2 അയനം = ഒരു മനുഷ്യ വര്‍ഷം
6ഋതു ,12 മാസം

ഒരു മനുഷ്യ വര്‍ഷം = 1 ദേവ ദിവസം
360 ദേവ ദിവസം = ഒരു ദേവ വര്‍ഷം

4800ദേവ വര്‍ഷം= കൃതയുഗം
3600 ദേവ വര്‍ഷം =ത്രേതായുഗം
2400 ദേവ വര്‍ഷം = ദ്വാപരയുഗം
1200 ദേവ വര്‍ഷം=കലിയുഗം
നാല് യുഗങ്ങള്‍ ചേര്‍ന്നത്‌= മഹായുഗം

2000 മഹായുഗം = ഒരു ബ്രഹ്മ ദിനം
360 ബ്രഹ്മ ദിനം = ഒരു ബ്രഹ്മ വര്‍ഷം
1000 ബ്രഹ്മ വര്‍ഷം = ബ്രഹ്മാവിന്റെ ആയുസ്

പ്രളയം

ബ്രഹ്മാവിന്റെ ആയുസ്സ്‌ വിഷ്ണുവിന്റെ ഒരു പകല്‍ എന്ന് കണക്കാക്കിയിരിക്കുന്നു. പ്രളയകാലത്ത് ബ്രഹ്മാണ്ഡം ഉള്ളിലടക്കി വിഷ്ണു ഉറങ്ങുന്നു


(കടപ്പാട്..: മഹാഭാരതം, ഭാഗവതം, എപ്പോഴൊക്കെയോ വായിച്ച പുസ്തകങ്ങള്‍ , അങ്ങിനെ പോകുന്നു ...)

6 അഭിപ്രായങ്ങൾ:

മാനവധ്വനി പറഞ്ഞു...

നന്ദി... പ്രവീൺ... ഉപകാരപ്രദമായവ...very nice!!

പ്രവീണ്‍ വട്ടപ്പറമ്പത്ത് പറഞ്ഞു...

"ഭാരതീയ കാലഗണന"

അരുണ്‍ കരിമുട്ടം പറഞ്ഞു...

പണ്ട് എവിടെയോ വായിച്ച ഓര്‍മ്മയുണ്ട്.പക്ഷേ ഇത്ര കാര്യമായി അറിയില്ലായിരുന്നു.ഇങ്ങനെയുള്ള വിവരങ്ങള്‍ അടങ്ങിയ പോസ്റ്റുകള്‍ക്ക് എന്‍റെ കമന്‍റ്‌ ബോക്സില്‍ പരസ്യം ഇടുന്നതില്‍ സന്തോഷമേയുള്ളു, നന്ദി:)

സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു...

Really nice.. u have done a good work..

Unknown പറഞ്ഞു...

dwaparayugam ethra devavarsham? I think 2400 shariyano praveen?

പ്രവീണ്‍ വട്ടപ്പറമ്പത്ത് പറഞ്ഞു...

അതെ, ദ്വാപരയുഗം 2400 വർഷം തന്നെ..ടൈപ് ചൈതപ്പോൾ വിട്ടുപോയതാണ്.. ഓർമ്മിപ്പിച്ചതിനു നന്ദി