2009, ഏപ്രിൽ 23, വ്യാഴാഴ്‌ച

ശ്രീലങ്ക -പാലസ്തീന്‍ -മാനവികത..

(തികച്ചും വൈകാരികപരമാണ് ബ്ലോഗ് ... ....ഹൃദയത്തിലെവിടെയോ തോന്നിയ കുഞ്ഞു നൊമ്പരത്തില്‍ നിന്നു തോന്നിയ ചിന്തകള്‍ ...)

ഏതാനും ചിലമാസങ്ങള്‍ക്ക് മുന്‍പ് നമ്മുടെ കുഞ്ഞു കേരളത്തിലെ ഏറ്റവും ഭീകരമായ വിഷയം 'മാനവികത' ആയിരുന്നു...അത്രയൊന്നും ചിന്താശേഷിയില്ലാത്ത ഒരു സാധാരണക്കാരനായ എനിക്ക് മനസ്സിലാവുന്നതിലും വലിയ ചര്‍ച്ചകള്‍ ആ വാക്കിന്മേല്‍ നടന്നിരുന്നു ..പ്രശ്നം പാലസ്തീനിലെ ഇസ്രയേല്‍ ഭീകരത ആയിരുന്നു... പിടഞ്ഞു വീണ കുഞ്ഞു ശരീരങ്ങളുടെ ചിത്രങ്ങള്‍ ആരുടെ മനസ്സിലും വേദനയുളവാക്കുന്നതായിരുന്നു ...എതിര്‍ക്കപ്പെടേണ്ടതു തന്നെയായിരുന്നു ... അങ്ങിങ്ങോളം പാലസ്തീനെ അനുകൂലിച്ചു പ്രകടങ്ങള്‍ ..പോസ്ടറുകള്‍ ...പിരിവുകള്‍ ...എന്തിനേറെ ഹര്‍ത്താല്‍ വരെ...അതിലും രസകരം ലോകം കണ്ട ഏറ്റവും വലിയ ഭീകര സംഘടനകളിലോന്നായ ഹമാസിനോടു പോലും (അവിടെ പിടഞ്ഞു വീഴുന്ന ജനതയോടല്ല) ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു പ്രകടനങ്ങള്‍ നടന്നു.. നല്ലത് ... ഞങ്ങളുടെ സഹോദരന്മാര്‍ക്ക് ഞങ്ങളുടെ രക്തം നല്കും ..തുടങ്ങിയ പ്രസ്താവനകള്‍.. ഞങ്ങളുടെ 'സഹോദരന്‍' എന്ന് വച്ചാല്‍ മനുഷ്യവര്‍ഗം തന്നെയാണ് എന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു ....

ഇനി മാനവികതയുടെ അടുത്ത തലം .....കുറച്ചു ദിവസങ്ങളായി നമ്മുടെ പത്രങ്ങളിലും മറ്റും നിറയുന്ന കുറച്ചു മനുഷ്യരുടെ (ക്ഷമിക്കണം ..വസുദൈവ കുടുംബകം എന്ന വിശ്വാസത്തില്‍ ) ചിത്രങ്ങളുണ്ട്...തൊട്ടടുത്ത്‌ ശ്രീലങ്കയില്‍ സൈന്യത്തിന്റെ വംശഹത്യയില്‍ നിന്നു രക്ഷപ്പെടാന്‍ കുഞ്ഞുങ്ങളേയും മാറോടു ചേര്‍ത്ത് പിടിച്ചു ജീവന് വേണ്ടി പൊരുതുന്ന കുറച്ചു അമ്മമാരുടെ ചിത്രങ്ങള്‍...മുഖമാകെ ചോരയൊലിപ്പിച്ചു ഭക്ഷണത്തിന് വേണ്ടി കൈകളും നീതി യാചനയൊടെ നില്ക്കുന്ന കുഞ്ഞോമനകളുടെ ചിത്രം..

ഒരു ഭീകര സംഘടനയുടെ പേരില്‍ ബലിയാടാവേണ്ടിവന്ന ലക്ഷക്കണക്കിന്‌ തമിഴ് വംശജര്‍ ഈ പറഞ്ഞ 'മാനവികത' യുടെ പരിധിയില്‍ വരില്ലേ? ഇന്നേ വരെ ഒരു 'മാനവിക പ്രസ്ഥാനങ്ങളും ' ശബ്ദമുയര്‍ത്തുകയോ പ്രകടനം നടത്തുകയോ ചെയ്തില്ലല്ലോ? ഒരു സാംസ്കാരിക 'നായ'കന്റെയും പ്രസ്താവനകളും കണ്ടില്ല?

പച്ചക്ക് പറഞ്ഞാല്‍ ഇന്നിന്റെ മാനവികതയുടെ അളവുകോല്‍ മതമാണ്‌.. മനസ്സാക്ഷിയെ മതത്തിന്റെ അല്ലെങ്കില്‍ ഏതെങ്കിലും ഇസത്തിന്റെ മാറാല മൂടിയിട്ടില്ലെന്കില്‍ ഒന്നു ചിന്തിച്ചു നോക്കൂ..

  • വേദനയ്ക്ക് മതമുണ്ടോ..? ദാരിദ്ര്യത്തിനും ...
  • ഗുജറാത്തിലേയും മാറാടിലേയും പാലസ്തീനിലേയും ശ്രീലങ്കയിലേയും അമ്മമാരുടെ നഷ്ടത്തിന് ഏറ്റക്കുറച്ചിലുകളുണ്ടോ ..?
  • അഞ്ചു വര്‍ഷം കട്ടുമുടിക്കാനുള്ള അവകാശം ഒപ്പിച്ചെടുക്കാന്‍ വേണ്ടി ന്യുനപക്ഷ -ഭൂരിപക്ഷ വര്‍ഗീയതകളെ വളര്‍ത്തുന്ന ബ്രിട്ടീഷുകാരന്റെ അടവുനയത്തില്‍ നിന്നും മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ ഇനിയെന്കിലും പിന്മാറണ്ടേ ...?
ഇത്രമാത്രം ഓര്‍മ്മിപ്പിക്കട്ടെ.....ചരിത്രത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് മുന്നേറുക......അല്ലെങ്കില്‍ നശിക്കാന്‍ തയ്യാറാവുക .....

2009, ഏപ്രിൽ 17, വെള്ളിയാഴ്‌ച

ബ്ലോഗര്‍ക്കെന്താ കൊമ്പുണ്ടോ?

ആവിഷ്കാരസ്വാതന്ത്ര്യത്തിന്റ്റെ അത്യുന്നത ശൈലങ്ങളില്‍ വിരാജിക്കുന്ന ഒരു മുടിചൂടാ മന്നനാണ്‌ ബ്ലോഗര്‍.. എന്ന് വച്ചാ ഭാരത ഭൂഖണ്ഡത്തില്‍ എന്നല്ല , അതിര്‍ത്തികളാല്‍ വേര്‍തിരിക്കപ്പെട്ട ഏതൊരു രാജ്യ സങ്കല്പങ്ങളില്‍ രൂപീകൃതമായ നിയമവ്യവസ്ഥിതികള്‍ക്കും അപ്പുറം തൂലികാനാമത്തിന്റ്റെ ചിറകില്‍ പറന്നു നടക്കുന്നവന്‍... അവനരെയും പരിഹസിക്കാം..അഭിപ്രായങ്ങള്‍ പറയാം..വിമര്‍ശിക്കാം..തെറി വിളിക്കാം...അങ്ങിനെ ഒരുപാടു അവകാശങ്ങള്‍ ജന്മനാ ഒരു ബ്ലോഗര്‍ക്ക് വരദാനമായി കിട്ടുന്നുമുണ്ട് ...എന്നാല്‍ ചിലപ്പോഴൊക്കെ, അല്ല ഈയിടെയായി മിക്കവാറും, ആരോഗ്യപരമായ ചര്‍ച്ചകള്‍ക്ക് പകരം, വ്യക്തി വിദ്വേഷത്തിന്റെയും ,രാഷ്ട്ര വിരുദ്ധ നയങ്ങളുടെയും പരസ്യമായ പ്രഖ്യാപനമായി നമ്മുടെ ചില ബ്ലോഗുകളെങ്കിലും മാറുന്നുണ്ട്...

ചിത്രകാരന്‍ പ്രശ്നത്തില്‍ മനോഭാവം പലപ്പോഴും പ്രകടമാകുകയും ചെയ്തു..ഒരു സമൂഹത്തിലെ സ്ത്രീകള്‍ മൊത്തം വേശ്യകളാണെന്നു പറഞ്ഞു ബുദ്ധിജീവി ചമഞ്ഞു നടന്ന മഹാനുഭാവന്റെ ഭാഷയോടെ ചിലര്‍ക്ക് എതിരഭിപ്രായമുള്ളു...(വേശ്യകളാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല..ചിലര്‍ക്കെന്കിലും പരാമര്‍ശം സന്തോഷം നിറഞ്ഞ ഒരു ഉറക്കമെന്കിലും സമ്മാനിച്ചിട്ടുണ്ടായിരിക്കും )..ഇതിനെതിരെ പോലീസ് നടപടിക്ക് പോയ പൊന്നമ്പലത്തിനു നേരെ പലരും കടിച്ചു കീറുകയും ചെയ്തു...ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റം..കഷ്ടം..

ആശയങ്ങളെ ആശയങ്ങള്‍ കൊണ്ടാണ് നേരിടേണ്ടത് എന്ന ന്യായം നിലനില്‍ക്കുന്നതുകൊണ്ട്‌ നിയമപരമായ നടപടികള്‍ ചങ്ങലകളും വിലങ്ങുകളുമാണത്രെ..ഒരു പരസ്യമായ മാധ്യമം എന്ന നിലയില്‍, ആര്‍ക്കു വേണമെങ്കിലും വായിക്കാവുന്ന, ആശയങ്ങളെ ദ്രുതഗതിയില്‍ കൈ മാറാവുന്ന ഒരു സങ്കേതമാണ് ബ്ലോഗ് എന്നിരിക്കെ, ഒരു സമൂഹത്തിന്റെയോ രാഷ്ട്രത്തിന്റെയോ അഖണ്ഠതയ്ക്ക് ഭീഷണിയാവുന്ന, ഏതെങ്കിലും തരത്തില്‍ ഭീഷണിയായേക്കുന്ന നിലപാടുകള്‍ നിയമപരമായി നേരിടേണ്ടതു തന്നെയല്ലേ? 'നിയമപരം' എന്നത് കൊണ്ടു ഒരു ഏകാധിപത്യ നിലപാടുകള്‍ അടിച്ചേല്പ്പിക്കുവാനുള്ള സാധ്യതയും അവിടെ ഇല്ലാതാവുന്നു..ആരോപിക്കപ്പെടുന്ന കുറ്റം നിഷേധിക്കാനും തെളിയിക്കാനും അവിടെ സാഹചര്യം ഉണ്ടല്ലോ ...എന്നാല്‍ തങ്ങള്‍ വിമര്‍ശനത്തിനും ബാഹ്യമായ ഇടപെടലുകള്‍ക്കും അതീതരാണ് എന്ന രീതിയിലുള്ള (അതെന്തു ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരിലാണെങ്കിലും ) ധാര്‍ഷ്ട്യം 'പൌരബോധമുള്ള വായനക്കാരനോടുള്ള' വെല്ലുവിളി അല്ലേ?

ഒരു മൈക്കിന്റെ മുന്നില്‍ കൂടി വരുണ്‍ ഗാന്ധി പറഞ്ഞ വിവരക്കേടുകള്‍ക്ക് ഉണ്ടായ നടപടികള്‍ സ്വാഗതാര്‍ഹമാണ് നമുക്ക്..അവിടെ ആശയപരമായി നേരിടാന്‍ ആരും തന്നെ ആവശ്യപ്പെട്ടിട്ടുമില്ല ..അതേപോലെ തന്നെ നിരീക്ഷിക്കപ്പെടെണ്ട മാധ്യമം തന്നെയാണ് ബ്ലോഗ് ..ഇത് തമ്മില്‍ compare ചെയ്യാന്‍ പാടില്ലാത്ത അകലം ഉണ്ടെന്നു ഈയുള്ളവന് തോന്നുന്നില്ല ...

ഒന്നുമാത്രം...ഭരണഘടനകള്‍ അനുശാസിക്കുന്ന പരിമിതികള്‍ക്കപ്പുറം, മാനവിക സ്നേഹത്തിന്റെ ചിറകുകളരിയുന്ന കൊടുവാളുമായി, ഒരു സമൂഹത്തിന്റെ വിശ്വാസപ്രമാണങ്ങള്‍ക്കു മേല്‍ അസഭ്യവര്‍ഷം ചൊരിയുന്ന തൂലികയുമായി, യാത്ര തുടരുന്ന ബ്ലോഗര്‍മാര്‍ (ആരെയും പേരെടുത്തു പറയുന്നില്ല) നിയന്ത്രിക്കപെടേണ്ടതാണ്...

2009, ഏപ്രിൽ 6, തിങ്കളാഴ്‌ച

വന്ദേ ജനനീ ഭാരത ധരണീ, സസ്യശ്യാമളേ ദേവീ

ഒരു സംഘ ഗണഗീതം...

(ഗണഗീതങ്ങളെല്ലാം ഒരു വെബ്‌സൈറ്റില്‍ ഒരുമിച്ചു കൂട്ടാനുള്ള യത്നത്തിലാണ് ,, http://www.malayalamlyricsguru.com/index.php/patriotic-songs- )

വന്ദേ ജനനീ ഭാരത ധരണീ, സസ്യശ്യാമളേ ദേവീ
കോടി കോടി വീരരിന്‍ തായേ ജഗജനനീ നീ വെല്‍ക

ഉന്നത സുന്ദര ഹിമാമയപര്‍വ്വത മകുടവിരാജിത വിസ്തൃത ഫാലം
ഹിന്ദു സമുദ്ര തരംഗ സുലാളിത സുന്ദര പാദ സരോജം ...ജനനീ...ജഗജനനീ

ഗംഗാ യമുനാ സിന്ധു സരസ്വതി നദികള്‍ പുണ്യ പിയൂഷ വാഹികള്‍
കണ്ണന്‍ മുരളീഗാനമുതിര്‍ത്ത മഥുരാദ്വാരകയുടയോള്‍ ജനനീ...ജഗജനനീ

സങ്കടഹരണീ, മംഗളകരണീ, പാപനിവാരിണി, പുണ്യപ്രദായിനി
ഋഷിമുനിസുരജനപൂജിതധരണി ശോകവിനാശിനി, ദേവീ, ജനനീ...ജഗജനനീ

ശക്തിശാലിനി ദുര്‍ഗാനീയെ വിഭവപാലിനി ലക്ഷ്മി നീയേ
ബുദ്ധിദായിനി വിദ്യാ നീയേ അമരത നല്‍കിടും തായേ ജനനീ...ജഗജനനീ

ജീവിതമംബേ, നിന്‍ പൂജയ്കായ് മരണം ദേവീ, നിന്‍ മഹിമക്കായ്
നിന്നടിമലരിന്‍ പൂമ്പൊടിയൊന്നേ സ്വര്‍ഗ്ഗവും മോക്ഷവും തായേ... ജനനീ ..ജഗജനനീ



2009, മാർച്ച് 15, ഞായറാഴ്‌ച

ചെരിപ്പുകുത്തിയുടെ മകള്‍ ...

(ഒരു ദോഷൈക ദ്രൃക്ക് എന്ന വിശേഷണം എനിക്ക് ചാര്‍ത്തിക്കിട്ടിയിട്ടുണ്ട് ...ഒന്നും നിഷേധിച്ചു ശീലവുമില്ല.. അത്ര മധുരതരമാല്ലാത്ത ഒരു ബാല്യത്തിന്റെ ഓര്‍മ്മകള്‍ എന്റെ മനസ്സിന്റെ അടിത്തട്ടില്‍ എന്നെ നോക്കി പല്ലിളിക്കുന്നത് കൊണ്ടായിരിക്കണം എന്റെ കാഴ്ചകള്‍ നിങ്ങളില്‍ ആവര്‍ത്തന വിരസത ഉളവാകുന്നത് ..ക്ഷമിക്കുക..വലുതായ, ഉന്നതമായ നിലവാരമുള്ള, ആഴത്തിലുള്ള വായനയ്ക്ക് ഉപകരിക്കുന്ന ഒന്നും എനിക്ക് നല്‍കാനില്ല...)

ബൈക്ക് ഇന്‍ഷുറന്‍സ് തീര്‍ന്നതുകൊണ്ടു എടുത്തില്ല..യാത്ര ബസിലാക്കി ..തൃപ്രയാറില്‍ നിന്നു എറണാകുളത്തേക്കുള്ള 'ആനവണ്ടി' യില്‍ ഒരു തിരക്കുമില്ലാതെ കാലും നീട്ടി പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു.. ബസ്സ് കൊടുങ്ങല്ലൂര്‍ അമ്പലത്തിനു മുന്നില്‍ കുറെ നേരം നിര്‍ത്തി ..എന്തോ ചെറിയ പ്രശ്നം ഉണ്ട് ബസിനു...ഇപ്പൊ ശരിയാകും എന്ന് പറഞ്ഞു ..പുറത്തേക്ക് നോക്കിയിരുന്നു.. ഞായരാഴ്ച്ചയുടെ ആലസ്യമുണ്ട് എങ്ങും ..വലിയ തിരക്കൊന്നുമില്ല... അല്ലേലും മലയാളി അവധി ദിവസം ചിലവാക്കുന്നതിപ്പോ വിഡ്ദിപ്പെട്ടിയുടെ മുന്പിലാണല്ലോ ....സമയം നട്ടുച്ച ആയതിനാല്‍ നല്ല പൊള്ളുന്ന വെയില്‍.... എന്റെ സീറ്റിനു നേരെ പുറത്തു ഒരു ചെരുപ്പുകുത്തിയായ സ്ത്രീ ഇരിക്കുന്നു.. കുറെ ചെരിപ്പുകള്‍ അവിടെ കൂടിയിട്ടുണ്ട് ...ഉപയോഗശൂന്യമായതും അല്ലാത്തതുമായ കുറെ ചെരിപ്പുകള്‍ ..പൊള്ളുന്ന വെയിലാണ് ..ആ സ്ത്രീയുടെ തൊട്ടടുത്ത്‌ ഒരു കുഞ്ഞുണ്ട് ..2 വയസ്സുകാണും ..ഒരു കടും നീല ഉടുപ്പ് ഇട്ടിട്ടുണ്ട്.. ഒരു കറുത്ത പൊട്ടു തൊട്ടിട്ടുണ്ട് ..കാണാനും ഒരു ഐശ്വര്യം ഉണ്ട്..കുട്ടികള്‍ എന്നും എല്ലായ്പ്പൊഴും എനിക്കൊരു ലോകം സൃഷ്ടിച്ചു തരാറുണ്ട്..അതിരുന്നു കളിക്കുകയാണ്..രണ്ടു പഴയ ചെരിപ്പിന്റെ കഷണങ്ങള്‍ വച്ചു വണ്ടി ഓടിച്ചു കളിക്കുകയാണ്..രണ്ടു വണ്ടിയുടെയും ഡ്രൈവര്‍ പുള്ളിക്കാരി തന്നെ.. അമ്മ വളരെ തിരക്കിലാണ് ... പെട്ടെന്ന് അവിടെ ഫുട്പാതിനോടു ചേര്‍ത്ത് ഒരു പള്‍സര്‍ ബൈക്ക് കുത്തിക്കയറ്റി നിര്‍ത്തി..

രണ്ടു പയ്യന്മാര്‍ ..വണ്ടിയോടിക്കുന്നവന്റെ കോലം കണ്ടാല്‍ , സുരാജ് വെഞ്ഞാരന്മൂടിന്റെ ഭാഷ കടമെടുക്കുകയാണേല്‍ 'പെറ്റ തള്ള സഹിക്കില്ല' ...താടി അവിടവിടെ ഷേവ് ചെയ്ത ബാക്ക് മുഴുവന്‍ പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള ജീന്‍സ് ഒകെ ധരിച്ച മനുഷ്യ രൂപത്തിലുള്ള ഒരു സാധനം. കൂടെയുള്ളവന്‍ 'വാല്‍' അഥവാ 'പരാന്നഭോജി ' ആണ് എന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാകും ..ഇവന്‍ ഇറങ്ങി വന്നു ചെരുപ്പുകുത്തിയോടു എന്തോ ചോദിച്ചു.. ചെരുപ്പ് റിപ്പയര്‍ ചെയ്യുമോ എന്നാകണം ..അവര്‍ തലകുലുക്കുന്നത് കണ്ടു..ഇവന്‍ കാല് ഫുട്പാത്തില്‍ കയറ്റി വച്ച് അതിന്റെ സ്ട്രാപ് അഴിച്ചു ..കാല്‍ ചെറുതായി കുടഞ്ഞു..ചെരുപ്പ് ഊരി വരുന്നില്ല..ഒന്നുകുടെ ശക്തിയായി കുടഞ്ഞു..ചെരുപ്പ് തെറിച്ചു ആ കുഞ്ഞിന്റെ നെഞ്ചിലോട്ടു വീണു..വലിയ ശക്തിയിലൊന്നുമല്ല.. കുട്ടി ഒന്നു ഞെട്ടി ..നമ്മുടെ ഇത്തിക്കണ്ണിയുടെ മുഖത്ത് ഒരു അയ്യോ ഭാവം ഉണ്ട്...പക്ഷെ നായകന്റെ മുഖത്ത് അക്ഷമ മാത്രം ...എത്രയും വേഗം അത് തീര്‍ത്തിട്ട് വേണം അവന് ഇന്ത്യ അമേരിക്ക ആണവകരാറില്‍ ഒപ്പ് വക്കാന്‍ ...

പക്ഷെ ആ വീണ നിമിഷം ആ കുഞ്ഞു ഒന്നു ഞെട്ടി എങ്കിലും പെട്ടെന്ന് അവളുടെ മുഖത്ത് ഒരു സന്തോഷം കണ്ടു...ഒരു പക്ഷെ അവള്‍ വിചാരിചിട്ടുണ്ടാവണം, അവളുടെ കൂടെ വണ്ടി ഓടിച്ചു കളിക്കാന്‍ വന്നതാവണം ആ ചേട്ടന്‍ എന്ന്..അമ്മ ഈ ലോകത്തിലൊന്നും അല്ല...ആ ചെരുപ്പ് തുന്നുന്ന തിരക്കില്‍.. പെട്ടെന്ന് ഡബിള്‍ ബെല്ലടിച്ചു..ഞാന്‍ എന്റെ യാത്ര തുടര്‍ന്ന്..അവള്‍ അവളുടെ കളിയും...
..................

കൃത്യമായി സമയത്തു ഭക്ഷണം കൊടുത്തു, കളിപ്പാട്ടങ്ങള്‍ കൊടുത്തു, ഓമനിച്ചു വളര്‍ത്തുന്ന ജനുസ്സില്‍ പെടാത്ത ഒരു വിഭാഗം കുട്ടികള്‍ കൂടി നമ്മുടെ ചുറ്റുമുണ്ട്..നാം കണ്ടിട്ടും കാണാതെ നടിക്കുന്നവര്‍...മഴയത്തും വെയിലത്തും നീട്ടിയ കൈകളുമായി , ചളി പുരണ്ട മുഖങ്ങളുമായി , പനിയും മഞ്ഞപിത്തവും വന്നാലും വൈദ്യസേവനം കിട്ടാകനിയായ ഒരു വിഭാഗം...ഒരിത്തിരി വാല്‍സല്യം മുഖത്ത് പ്രതിഫലിപ്പിച്ച് (അഭിനയിപ്പിച്ചു )നമുക്കവരുടെ നേരെ നോക്കി ഒന്നു ചിരിച്ചുടെ? എങ്ങിനെ ചിരിക്കാനാ അല്ലെ? അവര്‍ക്ക് മതമില്ലല്ലോ? അവര്‍ ഒരു 'യാത്രകളിലും' അവര്‍ കൊടിപിടിക്കുകയില്ലല്ലോ... ഏത് പ്രോഗ്രാമിനാ അവര്‍ SMS അയക്കാ?

2009, മാർച്ച് 9, തിങ്കളാഴ്‌ച

പാചകലോകം-മതേതര രസായനം

ചേരുവകള്‍

1. ഹിന്ദു വര്‍ഗീയഫാസിസ്റ്റ് - അര കിലോ തൊലി കളഞ്ഞത്-
2. വംശഹത്യ ഭീകരന്‍ മോഡി -ഗുജറാത്തില്‍ നിന്നു കൊണ്ടു വന്ന ഈ ഐറ്റം വെള്ളത്തിലിട്ടു കുതിര്‍ത്തത്
3. അഫ്സല്‍ ഗുരു , ഹുസൈന്‍ , മ-അദനി ഓരോ നുള്ള് വീതം
4. ഭാരതാംബ , സരസ്വതി , ദുര്‍ഗ തുടങ്ങിയവരുടെ തുണിയുടുക്കാത്ത ചിത്രങ്ങള്‍ -ഓരോന്ന് വീതം
5. ആവിഷ്കാര സ്വാതന്ത്ര്യം -നേര്‍മ്മയായി അരിഞ്ഞത്
6. പാലസ്തീന്‍ അനുതാപം, വ്യാജ ഏറ്റുമുട്ടല്‍ , കാശ്മീര്‍ സ്വാതന്ത്ര്യ പോരാളികള്‍ എന്നിവ ഓരോ ടേബിള്‍ സ്പൂണ്‍ വീതം
7. കുന്തം, ഗദ തുടങ്ങിയവ ഇഷ്ടത്തിന് (ഹിന്ദു സന്യാസിമാരുടെ ആസനത്തില്‍ കയറ്റി പരിചയമുണ്ടെങ്കില്‍ നല്ലത് )

ഇത്രയും സാധനങ്ങള്‍ ഈ വിഭവം തയ്യാറാക്കുവാന്‍ അത്യന്താപേക്ഷിതമാണ് . ഇനി നമുക്ക് പാചകം ആരംഭിക്കാം ..
ആദ്യമായി നന്നായി അരിഞ്ഞെടുത്ത ആവിഷ്കാരസ്വാതന്ത്ര്യം വെളിച്ചെണ്ണയില്‍ മൂപ്പിക്കുക, വെളിച്ചെണ്ണ ലഭ്യമല്ലെങ്കില്‍ സവര്‍ണ മേലാള ഫാസിസം പോലുള്ള വില കുറഞ്ഞ എണ്ണയോ ഉപയോഗിക്കാം...നല്ല 'പച്ച' നിറം ആവുന്നത് വരെ മൂപ്പിക്കുക ..അതിന് ശേഷം ഹിന്ദു വര്‍ഗീയ ഫാസിസ്റ്റ് നാലു കഷണങ്ങളാക്കി തിളച്ച ആവിഷ്കാര സ്വാതന്ത്ര്യത്തിലിട്ട് വാട്ടുക ..ഹിന്ദു ദേവതകളുടെ ചിത്രങ്ങള്‍ ഒന്നിന് പുറകെ ഒന്നായി ഇടുക .. അത് വെന്തു വരുന്നതു വരെ R.S.S ഇസ്രയേല്‍ ബന്ധവും ഇന്ത്യന്‍ പട്ടാളക്കാര്‍ കാശ്മീര്‍ പോരാളികളോട് കാണിക്കുന്ന ക്രുരതയും ലഷ്കര്‍ ഇ തോഇബ , ഇന്ത്യന്‍ മുജാഹിദീന്‍ തുടങ്ങിയ മാനവിക പ്രസ്ഥാനങ്ങളെ പ്രകീര്‍ത്തിക്കുകയോ, അതും അല്ലേല്‍ ഇതിനെല്ലാം പകരമായി തേജസോ നേര് നേരത്തെ അറിയുന്ന പത്രമോ വായിച്ചാല്‍ ഇതിന് ഒരു മാനവിക രുചി കൂടി ലഭിക്കും ..ഇനി അഫ്സല്‍ ഗുരു പുണ്യാത്മാവിനെ വിതറുക ...ഒന്നു ചൂടാക്കിയതിനു ശേഷം ഹുസൈനും മ-അടനിയും സമാസമം ചേര്‍ത്ത് പാലസ്തീല്‍ അനുതാപം കൊണ്ടു നന്നായി ഇളക്കുക.. നന്നായി ഇളക്കിയില്ലേല്‍ കെ.ഇ.എന്‍ പരുവം ആകും..
എ.കെ 47 പിടിച്ചു വിശുദ്ധ യുദ്ധം നടത്തുന്ന വെള്ളരിപ്രാവുകളെ വെടി വെച്ചു കൊള്ളുന്ന ഇന്ത്യന്‍ പട്ടാളക്കരെയോര്‍ത്തു പല്ലു ഞെരിച്ചു കുറച്ചു വ്യാജ ഏറ്റുമുട്ടല്‍, അലിഗഡ് യൂണിവേഴ്സിറ്റി എന്നിവ തുല്യ അനുപാതത്തില്‍ ചേര്‍ത്ത് നന്നായി തിളപ്പികണം ..ഇനി നമുക്ക് വംശഹത്യ ഭീകരന്‍ മോഡിയെ ഇതിലേക്ക് തൂവികൊടുക്കണം ..വെള്ളം വറ്റുന്നത് വരെ ആസനത്തില്‍ കയറ്റാന്‍ മാറ്റി വച്ചിട്ടുള്ള കുന്തം ഗദ എന്നിവ കൊണ്ടു നന്നായി ഇളക്കുക...

ഇപ്പോള്‍ സ്വാദിഷ്ടമായ 'മതേതര രസായനം ' റെഡി '.. ഇനി ഇതു നല്ല പോലെ തണുത്ത ശേഷം ബ്ലോഗിലോ കമെന്ട്സിലോ വിളമ്പിയാല്‍ നിങ്ങള്‍ മതേതര ബുദ്ധിജീവി ആയി....

കുറിപ്പ്: ഹിന്ദു ദേവതമാരുടെ ശരീര വടിവുകള്‍, ശിവലിംഗത്തിന്റ്റെ രതിഭാവം , പ്രവാചക സങ്കല്പം ഹിന്ദു വേദങ്ങളില്‍ തുടങ്ങിയ ചേരുവകള്‍ കൂടി ചേര്‍ത്താല്‍ അനുപമമായ ഒരു സ്വാദ് ലഭിക്കുന്നതാണ്

2009, മാർച്ച് 3, ചൊവ്വാഴ്ച

ശങ്കരാചാര്യര്‍ എന്ന സാമദ്രോഹി .......








മുഴുവന്‍ ലേഖനം ഇവിടെ വായിക്കാം

ഈ ലേഖനത്തിന് മറുപടി ദയവു ചെയ്തു ആരും എഴുതരുത്..ഇത് ഈ ബ്ലോഗില്‍ ആഡ് ചെയ്യാന്‍ കാരണം ഒന്നു മാത്രം ..

ഇവര്‍ വളരെ അടുത്തെത്തി കഴിഞ്ഞിരിക്കുന്നു ...
ഈ നാടിന്റെ മാറ് പിളര്‍ക്കാന്‍ ...
ആരാധാനയങ്ങള്‍് ആയുധപ്പുരകളാക്കി മാറാടുകള്‍ ആവര്‍ത്തിക്കാനുള്ള ശ്രമവുമായി
കാശ്മീരിലേക്ക് നമ്മുടെ സഹോദരന്മാരുടെ ധീരജവാന്മാരുടെ ജീവനെടുകാനുള്ള വിശുദ്ധ യുദ്ധത്തിന്റെ സന്ദേശവുമായി ...ഹിന്ദുവിന്റെ രക്തതിനായുള്ള അടങ്ങാത്ത കൊതിയോടെ ...ഹിന്ദു മൂല്യങ്ങള്‍ക്ക് മേല്‍ അസഭ്യവര്‍ഷവുമായി ....
നമുക്കവരെ സ്വാഗതം ചെയ്യാം ..കാരണം അവര്‍ മതേതരവാദികളാണ് ...നാം അമ്പലത്തില്‍ പോകുന്നവര്‍ ...ഭാരതമാതാവിനു ജയ് വിളിക്കുന്നവര്‍ ...'രാമന്നു ജയമെന്ന്' പാട്ടു പാടുന്നവര്‍ ....വര്‍ഗീയവാദികള്‍

മരണം നമ്മള്‍ അര്‍ഹിക്കുന്നു...കാരണം ..........................

2009, ഫെബ്രുവരി 25, ബുധനാഴ്‌ച

പാഠം ഒന്ന് -വൃദ്ധസദനങ്ങള്‍ ഉണ്ടാകുന്നത്

എല്ലാവരും പറയുന്നു ഞാന്‍ സ്വാര്‍ത്ഥനാണത്രെ..കണ്ണില്‍ ചോരയില്ലാത്തവന്‍..പെറ്റമ്മയെ നോക്കാന്‍ പറ്റാതെ വൃദ്ധസദനത്തില്‍ കൊണ്ടു ചെന്നാക്കിയവന്‍ ...എനിക്കെന്റെ കാര്യം നോക്കണ്ടേ? നോക്കണം ...

എന്നെ കുറ്റപ്പെടുത്തുന്നവര്‍ക്കായി ..അറിയാമോ..ഞാനിങ്ങനെ ആയിരുന്നില്ല...എന്റെ അമ്മ എന്നെ ആദ്യം പഠിപ്പിച്ച കാര്യമാ .."നീ നിന്റെ കാര്യം നോക്ക് ..". എനിക്കോര്‍മ്മയുണ്ട്...ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോ ഒരിക്കല്‍ ഞാനൊരു മിട്ടായി നേറെ കൂട്ടുകാരന്‍ രാഗേഷിനു കൊടുക്കാന്‍ മാറ്റി വച്ചത് അമ്മ കണ്ടു.. അമ്മ പറഞ്ഞു, "അവന്‍ നിനക്കെന്തേലും തരോ? നീ ഒരു മണ്ടന്‍ ആണ്..മിട്ടായീം കൊണ്ടു നടക്കാണ്..നീ നിന്റെ കാര്യം നോക്കാന്‍ പഠിക്കു "..ഞാനത്ര കാര്യമാക്കി എടുത്തില്ല..പിന്നീടിത് പലപ്പോഴായി അമ്മ ആവര്‍ത്തിച്ചിരുന്നു ...കുറ്റിയും കോലും കളിച്ചു വിയര്‍ത്തൊഴുകി കേറി വന്നപ്പോള്‍ അമ്മ ഓര്‍മ്മിപ്പിച്ചു "നീയിങ്ങനെ കളിച്ചു നടന്നോ..അവന്മാരൊക്കെ പരീക്ഷ വരുമ്പോ ഒന്നാമതാവും ..അവര്‍ക്കൊക്കെ സ്വന്തം കാര്യം നോക്കാനറിയാം ..നീ വെറും മണ്ടന്‍ "...

സ്വന്തം കാര്യം നോക്കാനറിയാത്തത് ഇത്ര വല്യ പാപമാണെന്ന് ഞാന്‍ ചിന്തിച്ചു തുടങ്ങി...പരീക്ഷക്ക്‌ മാര്‍ക് കുറയുമ്പോ..അയലത്തെ ജീവന് എന്നേക്കാള്‍ മാര്‍ക്ക് കിട്ടുമ്പോള്‍ , പനി പിടിച്ചു ക്ലാസ്സില്‍ വരാന്‍ സാധിക്കാത്ത വിശ്വന് നോട്ട് പകര്‍ത്ത്തിയെഴുതി കൊടുക്കുമ്പോള്‍ , ഞാനീ "സ്വന്തം കാര്യം" പുരാണം കേട്ടുകൊണ്ടെയിരുന്നു ..എന്തിനേറെ അമ്മാവന്റെ മകന്റെ കല്യാണ സമയത്ത് വെയില് കൊണ്ടു ഓരോ ആവശ്യങള്‍ക്ക് വേണ്ടി ഓടി നടന്നപ്പോഴും ഇതോര്‍മ്മിപ്പിക്കാന്‍ അമ്മ മറന്നില്ല ...

എനിക്കിപ്പോഴും നല്ല ഓര്‍മ്മയുണ്ട് , ആദ്യമായി കിട്ടിയ ശമ്പളത്തില്‍ ഒരു വിഹിതം തൊട്ടടുത്തുള്ള ഒരു അനാഥാലയത്തിനു സംഭാവന നല്കിയത് സന്തോഷപൂര്‍വ്വം അമ്മയോട് പറഞ്ഞപ്പോള്‍ അമ്മയുടെ പ്രതികരണം .."ഇവിടെ ജീവിക്കാന്‍ തന്നെ കാശ് തികയണില്ല ..അപ്പോഴാ..സ്വന്തം കാര്യം ആദ്യം നോക്ക് ..ഒരു ദാനധര്‍മ്മി വന്നിരിക്കുന്നു "

ശരിയാ ..ഓര്‍മ്മ വച്ച നാള്‍ മുതല്‍ കേട്ടു തഴമ്പിച്ച വാചകങ്ങള്‍ക്ക് ഒരു പ്രത്യേക അര്‍ത്ഥം തോന്നിത്തുടങ്ങി ..ഞാനൊരു പാടു വൈകി...പിന്നെ എന്റെ ബാങ്ക് ബാലന്‍സ് കൂടി..വിലപേശാന്‍ പഠിച്ചു ..പിച്ചക്കാരനിലെ മനുഷ്യനെ കാണാനുള്ള കാഴ്ച നശിച്ചു ..സത്യത്തില്‍ അതില്‍ സന്തോഷിക്കാന്‍ തുടങ്ങി ..വിവാഹം...കുട്ടികള്‍..ഞാനിന്നു ബാധ്യതകളെ കുറിച്ചു ചിന്തിക്കാന്‍ പ്രാപ്തനായിരിക്കുന്നു ...അല്ല എന്നെ എന്റെ അമ്മ പ്രാപ്തനാക്കിയിരിക്കുന്നു..നന്ദി ...


---------------------------------------------------------------------------------------------------------------

ഇതു എന്റെ ചുറ്റും നടക്കുന്ന കാഴ്ചകളില്‍ നിന്നുണ്ടായ ഒരു കുഞ്ഞു പ്രതികരണം ...ഉമ്മ്മ ഉമ്മ ...ഈ കാഴ്ചകള്‍ കാണാന്‍ എന്നെ പഠിപ്പിച്ച , എന്റെ പുന്നാര അമ്മക്ക്